കവരത്തി: ലക്ഷദ്വീപ് ടൂറിസം വകുപ്പിന് കീഴിലെ സ്പോർട്സിൽ സേവനം ചെയ്തു വരികയായിരുന്ന നാൽപത് പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ട് പുതിയ ഉത്തരവ്. ഇന്നലെ വൈകുന്നേരത്തോടെ ലക്ഷദ്വീപ് ജില്ലാ കളക്ടർ അസ്കറലി ഐ.എ.എസാണ് ഉത്തരവ് ഇറക്കിയത്. കവരത്തി കപ്പൽ അറ്റകുറ്റപ്പണികൾക്കായി ഡോക്കിലേക്ക് പോയതിനാൽ നിലവിൽ സമുദ്രം പാക്കേജിൽ ടൂറിസ്റ്റുകൾ വരുന്നില്ല. കൂടാതെ സ്പോർട്സിനെ കൂടുതൽ സുസംഘടിതമാക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ തുടരുന്നത് എന്ന വിചിത്രമായ ന്യായീകരണമാണ് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
സ്റ്റേറ്റ് ഗസ്റ്റ് ഹൗസുകളിൽ നിന്നും അഞ്ചുപേരെയും കൊച്ചി ഗസ്റ്റ് ഹൗസിൽ നിന്നും 25 പേരെയും ഉൾപ്പെടെ നാൽപത് പേരെയാണ് പിരിച്ചുവിട്ടത്. അടിയന്തരമായി ഇത് നടപ്പിൽ വരുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് യൂണിറ്റ് ഇൻ-ചാർജുമാരോട് നിർദേശിച്ചിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക