5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തി : ഫെയ്‌സ്ബുക്ക്

0
912

ന്യൂഡൽഹി: അഞ്ചരലക്ഷത്തിൽപരം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് ഫെയ് സ് ബുക്ക് അധികൃതരുടെ സ്ഥിരീകരണം. ലോകമെമ്പാടുമുള്ള 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ് ജ് അനലറ്റിക്കയ്ക്ക് ഫെയ് സ് ബുക്കുവഴി ലഭിച്ചിട്ടുണ്ടെന്ന് വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് ഫെയ് സ് ബുക്ക് അധികൃതർ ഐടി മന്ത്രാലയത്തിന് വിശദീകരണം നൽകിയത്. ഇന്ത്യക്കാരുടെ വിവരങ്ങൾ കേംബ്രിഡ് ജ് അനലറ്റിക്കയുമായി പങ്കുവച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം ഫെയ് സ് ബുക്കിന് നോട്ടീസ് അയച്ചിരുന്നു.

ഡോ. അലക്സാണ്ടർ കോഗനും അദ്ദേഹത്തിന്റെ സ്ഥാപനമായ ഗ്ലോബൽ സയൻസ് റിസർച്ച് ലിമിറ്റഡും ചേർന്ന് വികസിപ്പിച്ച ആപ് വഴിയാണ് കേംബ്രിഡ് ജ് അനലറ്റിക്ക ഫെയ് സ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളിലേക്ക് നുഴഞ്ഞുകയറിയതെന്ന് വിശദീകരണത്തിൽ പറയുന്നു. ‘This is your Digital Life’ എന്ന ആപ് ഡൗൺലോഡ് ചെയ്ത 335 ഇന്ത്യക്കാരുടെ വിവരം ചോർത്തി. ഇതിനുപുറമെ, ഇവരുടെ സുഹൃത്തുക്കളായ 5,62,120 ഇന്ത്യക്കാരുടെ വിവരങ്ങളും ചോർന്നിട്ടുണ്ടാകാമെന്നാണ് വിശദീകരണം.

ഇന്ത്യയിൽ ബിജെപി, കോൺഗ്രസ്, ജെഡിയു എന്നീ പാർടികൾക്കുവേണ്ടി കേംബ്രിഡ്ജ് അനലറ്റിക്ക പ്രവർത്തിച്ചുവെന്നും 2003‐2016 കാലയളവിൽ ആറ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടതായും സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഈ വിവരങ്ങൾ പാർടികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്ന് ഫെയ്സ്ബുക്ക് അധികൃതർ പറഞ്ഞു. വിവരചോർച്ച നേരിടുന്ന ഉപയോക്താക്കൾ സ്വകാര്യത സംരക്ഷിക്കാനുള്ള സംവിധാനങ്ങളിൽ മാറ്റംവരുത്തണമെന്ന് നിർദേശിച്ച് ഏപ്രിൽ ഒമ്പതുമുതൽ അറിയിപ്പുകൾ അയക്കുമെന്നും വ്യക്തമാക്കി. ഇന്ത്യയിൽ ഫെയ്സ്ബുക്കിന് മൊത്തം 25 കോടി ഉപയോക്താക്കളാണ്.

വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വൻ പിഴവ് സംഭവിച്ചെന്നും ലോകത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച ഉണ്ടായെന്നും ഫെയ് സ് ബുക്ക് തലവൻ മാർക് സുക്കർബർഗ് മാധ്യമങ്ങളോട് പറഞ്ഞു. താൻ വ്യക്തിപരമായി ചെയ്ത തെറ്റുകൂടിയാണ്. പരമാവധി ആറു മാസത്തിനകം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ, കമ്പനിയുടെ പ്രശ്നങ്ങൾ തീർക്കാൻ വർഷങ്ങൾ വേണ്ടിവരും‐ അദ്ദേഹം പറഞ്ഞു.

അമേരിക്കൻ കോൺഗ്രസ് സമിതി അടുത്തയാഴ്ച സുക്കർബർഗിൽനിന്ന് മൊഴിയെടുക്കും. ബ്രിട്ടീഷ് സർക്കാരും സുക്കർബർഗിനെ വിളിച്ചുവരുത്താൻ നടപടി തുടങ്ങി. 100 കോടി ഉപയോക്താക്കളാണ് ഫെയ്സ്ബുക്കിൽ മൊത്തത്തിലുള്ളത്. ഇവരിൽ 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് ചീഫ് ടെക്നോളജി ഓഫീസർ മൈക്ക് ഷ്രൂഫർ ബ്ലോഗ് കുറിപ്പുവഴിയാണ് വെളിപ്പെടുത്തിയത്. അമേരിക്കക്കാരായ ഏഴ് കോടി ആളുകളുടെയും ബ്രിട്ടനിലെ 10 ലക്ഷം ഉപയോക്താക്കളുടെയും വിവരങ്ങൾ ചോർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here