ലക്ഷദ്വീപിന്റെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയുമായ് പങ്കുവെച്ച് ശരത് പവാറും മുഹമ്മദ് ഫൈസൽ എം പിയും

0
432
  • എസ്. ശരണ് ലാൽ

ന്യൂഡൽഹി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന അനധികൃത ഭൂമി കൈയേറ്റങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മുഹമ്മദ് ഫൈസൽ എം പി പറഞ്ഞു. യാതൊരുവിധ അറിയിപ്പുകളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് ദ്വീപിലെ പാവപ്പെട്ട സ്വകാര്യവ്യക്തികളുടെ ഭൂമി കയ്യേറ്റം നടക്കുന്നത്. ഇത് തടയാനും പ്രതികരിക്കാനും ശ്രമിക്കുന്നവർക്കെതിരെ കേസുകൾ എടുക്കുന്നു.

സ്വന്തം ഭൂമി സംരക്ഷിച്ചു നിർത്താനുള്ള അവകാശംപോലും ലക്ഷദ്വീപിലെ ജനങ്ങൾക്ക് അന്യം നിന്നു പോയെന്നും ദ്വീപ് ജനതയുടെ വികാരങ്ങൾ ഉൾക്കൊണ്ട് അവർക്ക് സംരക്ഷണം ഒരുക്കുന്നതിനുള്ള നടപടികൾ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും എം പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here