കോഴിക്കോട്: മര്‍ഹബന്‍ യാ ശഹ്റ റമസാന്‍… വിശുദ്ധിയുടെ വ്രതമാസത്തിന് സ്വാഗതം. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ തിങ്കളാഴ്ച വ്രതാരംഭം. ഇനി ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യങ്ങളുടെ പൂക്കാലം.

ശഅബാന്‍ 29 ഞായറാഴ്ച് മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ
അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ ശഅബാൻ 30 പൂർത്തിയാക്കി ഇന്ന് റംസാൻ ഒന്നായിരിക്കുമെന്ന് വിവിധ ഔഖാഫുകൾ അറിയിച്ചു.
ലക്ഷദ്വീപിൽ എവിടെയും മാസപ്പിറവി കണ്ടതായി വിശ്വസയോഗ്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ ഇന്ന് ശഅബാൻ 30 പൂർത്തിയാക്കി നാളെ റംസാൻ ഒന്നായിരിക്കുമെന്ന് വിവിധ ദ്വീപുകളിലെ ഖാസിമാർ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക