മലപ്പുറം: ലുക്ക്മാനുൽ സഭയ്ക്ക് ഈ റമദാൻ അവസ്മരണീയം മാത്രമല്ല പുതിയൊരു അനുഭവം കൂടിയാണ് ലക്ഷദ്വീപിൽ നിന്ന് പഠനാവശ്യത്തിനായി മഞ്ചേരിയിൽ എത്തിയ ഈ 19 കാരിക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വീടാണയാനായില്ല. വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിനു മുന്നിൽ സങ്കടത്തോടെ നിന്ന് അവൾക്കു മുന്നിൽ കൂട്ടുകാരി മാളവിക എത്തി കൂട്ടുകാരിയുടെ കൈപിടിച്ച് മഞ്ചേരി കോവിലകം കുണ്ടിലെ വീലേക്ക് അവൾ നടന്നു മഞ്ചേരി പൂക്കളത്തൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ എൻട്രൻസ് പരിശീലനത്തിനെത്തിയതാണ് ലക്ഷദ്വീപ് അഗത്തി ദ്വീപ് സ്വദേശിയായ സഭ.പൊതുഗതാഗതം നിർത്തിയതോടെ ഹോസ്റ്റലിൽ ഒറ്റപ്പെട്ടു ഇതോടെ ആണ് യുഡി ക്ലാർക്ക് ആയ കോവിലകംകൊണ്ട് വടക്കേത്തൊടി വീട്ടിൽ പ്രദീപിന്റെയും മഞ്ചേരി ബോയ്സ് സ്കൂൾ അധ്യാപികയായ ബിന്ദുവിന്റെ മൂത്തമകൾ മാളവിക മാർച്ച് 23 കൂട്ടുകാരി സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത് ഇതോടെ ഈ കുടുംബത്തിന് മറ്റൊരു മകളെ കൂടി ലഭിച്ച പ്രതീതി ആയി. റമദാനിൽ സഭ നോമ്പ് എടുക്കാൻ ആരംഭിച്ചതോടെ പ്രദീപിന്റെ കുടുംബം മുഴുവൻ ആ പാത പിന്തുടർന്നു. ഒരാൾ ഭക്ഷണം കഴിക്കാതെ നോമ്പ് എടുക്കുമ്പോൾ എങ്ങനെ ഭക്ഷണം കഴിക്കും എന്ന് ബുദ്ധിമുട്ടാണ് ഇതിനു പ്രേരിപ്പിച്ചത്. പുലർച്ചെ നാല് എല്ലാവരും ഒരുമിച്ച് എഴുന്നേൽക്കും ഒരുമിച്ച് അത്താഴം കഴിക്കും നോമ്പ് തുറക്കാൻ ഉള്ള വിഭവങ്ങൾ എല്ലാം ഒരുമിച്ച് ഉണ്ടാകും തരിക്കഞ്ഞിയും പത്തിരിയും ദ്യുപിലെ പലഹാരവും ആയ ദ്യുപ് ഉണ്ടയും എല്ലാം ഇതിൽ ഉൾപ്പെടും എല്ലാത്തിനും സഹായവുമായി മാളവികയുടെ അനിയയാതിയും കൂട്ടിനുണ്ട് ഇവരുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഇരുവരും പഠനവും തുടരുന്നു.
വീട്ടിൽ എത്താനായില്ലെങ്കിലും സ്വന്തം വീട്ടിലെ സ്നേഹവും പരിചരണവുമാണ് ഇവിടെ ലഭിക്കുന്നത് സഭ പറഞ്ഞു ഇവരുടെ മണ്ഡലത്തിലെ എം പി മുഹമ്മദ് ഫൈസൽ പ്രദീപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു സഹായവും വാഗ്ദാനം ചെയ്തു. മകൾ സുരക്ഷിത സ്ഥലത്ത് കഴിയുന്നതിൽ സഭയുടെ കുടുംബവും സന്തോഷത്തിലാണ് ലക്ഷദ്വീപിൽ ആയുർവേദ ഡോക്ടറായ അബ്ദുറഹ്മാൻ മറിയം ദമ്പതികളുടെ മകളാണ് സഭ ലുക്മാനുൽ ഹകീം ആണ് സഹോദരൻ.ഇനിയെങ്കിലും വർഗീയത നിർത്തി ഈ ഫാമിലിയെ കണ്ട് പഠിക്കു. ജാതിയും മതവും ഒന്നുമില്ലാത്ത ഒരു കേരളമാക്കി എടുക്കു. നമ്മളെല്ലാവരും മനുഷ്യർ ആണെന്ന് വിശ്വാസിക്ക്. എല്ലാ മനുഷ്യരും ഒന്നാണ്. അതിൽ ഹിന്ദു എന്നോ ക്രിസ്ത്യൻ എന്നോ മുസ്ലിം എന്നോ ഇല്ല. മനുഷ്യർ തന്നെ ഉണ്ടാക്കുന്നതാണ് ഓരോ മതവും മത ചിന്തകളും. ഈ ജാതിയും മതവുമൊക്കെ ഉള്ളത് കൊണ്ടാണ് പല പ്രണയങ്ങളും കുടുംബജീവിതത്തിലേക്ക് എത്താതെ അവസാനിക്കുന്നത്, ചിലപ്പോൾ മരണത്തിലേക്ക് ഒക്കെ പോകുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കെവിന്റെ കാര്യം. കേരളക്കരയെ ഞെട്ടിച്ച സംഭവം ആയിരുന്നു അത്.ഈ വിചാരങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ ഒന്നിക്കേണ്ട പലരും എന്നെ ഒന്നിച്ചേനെ. ഒരു പ്രശ്നത്തിൽ പെട്ടുപോയ കുട്ടുകാരിക് എല്ലാ സഹായങ്ങളും ചെയ്യാൻ കാണിച്ച മാളവികയുടെ മനസ് വളരെ വലുതാണ്. തന്നെയുമല്ല ഒരാളെ ഭക്ഷണം കഴിക്കാത്തപ്പോൾ തങ്ങളും എങ്ങനെ ഭക്ഷണം കഴിക്കും എന്നു വിചാരിച് ഈ നോമ്പ് കാലത്ത് കാണിച്ച ആ പുണ്യ പ്രവർത്തിക്കു മുൻപിലും ഒരുപാട് നന്ദി പറഞ്ഞാലും മതിയാകില്ല.
കടപ്പാട്: കന്നട ഫ്രഷ് ന്യൂസ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക