ശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നത് 2043 ആകുമ്ബോഴേക്കും ലോകത്തെ 90 ശതമാനം പവിഴപ്പുറ്റുകളും നശിച്ചുപോകുമെന്നാണ്. എന്നാല്‍ നൂതനമായൊരു രീതിയിലൂടെ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണമുണ്ടാക്കുന്ന ബ്രാന്‍ഡായ ഷെബ. നശിച്ചുണങ്ങി കിടക്കുന്ന അവശിഷ്ടങ്ങള്‍ നിറഞ്ഞ ഇന്തോനേഷ്യയുടെ സ്പെര്മോണ്ട് ദ്വീപസമൂഹത്തിലെ 45 ഏക്കറോളം സ്ഥലത്ത് പവിഴപ്പുറ്റുകള്‍ പുനരുജ്ജീവിപ്പിക്കാനായി നടപടി കൈക്കൊണ്ടിരിക്കുകയാണ്. ഇളം പവിഴപ്പുറ്റുകള്‍ക്ക് അവശിഷ്ടങ്ങള്‍ മാത്രമുള്ള കടലിനടിത്തട്ടില് വളരുക അസാധ്യമാണ്. തിരമാലകളുടെ ശക്തിയില്‍ അവ തുടച്ചുമാറ്റപ്പെടുന്നു. ഇതിനൊരു പരിഹാരമായി ഷെബ പ്രവര്‍ത്തകര്‍ “റീഫ് സ്റ്റാര്‍ ” എന്നൊരു ലോഹ രൂപം നിര്‍മ്മിച്ചു കടല്ത്തട്ടിനടിലില് സ്ഥാപിച്ചിരിക്കുന്നു. സ്റ്റീല്‍ കൊണ്ടും മറ്റു പ്രാദേശിക വസ്തുക്കള്‍ ഉപയോഗിച്ചും നിര്‍മ്മിച്ച ഫ്രെയിമിനു പുറത്ത് മണല്‍കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. ഇതില്‍ പറ്റിപ്പിടിച്ചു പവിഴപ്പുറ്റുകള്‍ വളരുന്നു. രണ്ടു വര്‍ഷമായി സന്നദ്ധപ്രവര്‍ത്തകര്‍ ഈ രീതിയുപയോഗിച്ച് പവിഴപ്പുറ്റുകളെ വളര്‍ത്തുന്നു. ഇതില്‍ വിജയം കണ്ട അവര്‍ ഈ പദ്ധതിയെ “ഹോപ്” എന്നാണ് വിളിക്കുന്നത്. അഞ്ചില്‍ നിന്നും അമ്ബത്തിയഞ്ചു ശതമാനത്തോളം പവിഴപ്പുറ്റുകളുടെ വളര്‍ച്ചാനിരക്ക് ഇവര്‍ക്ക് നേടിയെടുക്കാനായിട്ടുണ്ട്. പലതരം മത്സ്യങ്ങളും സ്രാവുകളുമെല്ലാം ആവാസവ്യവസ്ഥ മെച്ചപ്പെട്ടതിനാല്‍ തിരികെയെത്തിയിട്ടുമുണ്ട്. ഈ പ്രദേശത്തു അവര്‍ തയ്യാറാക്കിയ “പ്രതീക്ഷ” എന്നര്‍ത്ഥം വരുന്ന H-O-P-E എന്ന രൂപം ഗൂഗിള്‍ ഏര്‍ത് വഴി കാണാന്‍ സാധിക്കും. ഇതൊരു പ്രചോദനമായി ഉള്‍ക്കൊണ്ടാണ് അവരുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം.
കടപ്പാട്: Times Kerala
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക