അമിനി (ലക്ഷദ്വീപ്): കഴിഞ്ഞ വർഷം ലക്ഷദ്വീപിലുണ്ടായ മഹാമാരിയിലും പ്രകൃതി ദുരന്തത്തിലുമുണ്ടായ വൻ നാശനഷ്ടം കണക്കിലെടുത്തുകൊണ്ട് സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ അനുവദിച്ച 25 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം വിതരണോത്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും അമിനി ദ്വീപ് ഖാളിയുമായ സയ്യിദ് ഫത്തഹുള്ളാ മുത്തുകോയാ തങ്ങൾ നിർവ്വഹിച്ചു. അമിനി മഅദനുൽ ഇസ്ലാം മദ്രസയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് പ്രസിഡന്റ് ഉസ്താദ് ഹംസക്കോയാ ദാരിമി അദ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ റൈഞ്ച് സെക്രട്ടറി ഹംസക്കോയ മുസ്ല്യാർ, ഖത്തീബുമാരയ ഉസ്താദ് സ്വാലിഹ് ദാരിമി, ഉസ്താദ് ഹംസക്കോയാ ദാരിമി, SKSSF ജില്ലാ ഉപാദ്യക്ഷൻ സയ്യിദ് അബൂസ്വാലിഹ് തങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. SKSSF ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഖാസിം ഫൈസി സ്വാഗതം ചെയ്ത ചടങ്ങിൽ SKSSF അമിനി യൂണിറ്റ് പ്രസിഡന്റ് സൈദലി ഫൈസി നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ലക്ഷദ്വീപിലുണ്ടായ പ്രകൃതി ദുരന്തത്തിൽ കോടിക്കണക്കിന് രൂപയുടെ വൻ നാശനഷ്ടം സംഭവിച്ചിരുന്നു. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലായി നിരവധി മത്സ്യ ബന്ധന ബോട്ടുകൾ പൂണ്ണമായും ഭാഗികമായും തകരുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കോവിഡ് മഹാമാരിമൂലവും ദ്വീപിലെ ഭരണ പ്രതിസന്ധിമൂലവും ഇവിടത്തെ ജനങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന വൻ സാമ്പത്തിക പിന്നോക്കാവസ്ത പരിഗണിച്ച് സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ അനുവധിച്ച 25 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം ദ്വീപ് ജനങ്ങൾക്ക് വളരെ ഏറെ ആശ്വാസമേകുന്നതും ഉപകാരപ്രദമുള്ളതുമാണെന്നും ദ്വീപുകാരോട് സമസ്ത കാണിച്ച ദുരിതാശ്വാസ സഹായത്തിനു അഖൈദവമായ നന്ദിയുണ്ട് എന്നും ഉത്ഘാടന പ്രസംഗത്തിൽ മുത്തുകോയാ തങ്ങൾ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക