മധ്യപ്രദേശില്‍ കോണ്‍ഗ്രസ്​ അധികാരത്തിലേറിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും:  രാഹുല്‍ ഗാന്ധി

0
777
www.dweepmalayali.com

ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്​ അധികാരത്തിലേറിയാ ല്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്​ഥാനത്തെ മന്ദ്​​സൗര്‍ ജില്ലയില്‍ കര്‍ഷകര്‍ക്കു നേരെയുണ്ടായ പൊലീസ്​ വെടിവെപ്പി​ല്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തി​​​െന്‍റ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌​ പിപ്ലിയ മന്ദിയില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ജൂണില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറു കര്‍ഷകരില്‍ മൂന്നു പേരുടെ കുടുംബാംഗങ്ങള്‍ രാഹുല്‍ഗാന്ധിയോടൊപ്പം​ വേദി പങ്കിട്ടു. മരിച്ച കര്‍ഷകര്‍ക്ക്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ ആദരമര്‍പ്പിച്ചു. തങ്ങളുടെ വിളകള്‍ക്ക്​ മികച്ച വില ആവശ്യപ്പെട്ട്​ കര്‍ഷകര്‍ സംസ്​ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഇത്​ പല ഭാഗങ്ങളിലും അക്രമത്തിലേക്ക്​ നീങ്ങുകയും തുടര്‍ന്ന്​ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ്​ വെടി വെക്കുകയുമായിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here