കൊച്ചി: ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ലക്ഷദ്വീപിൽ നിന്നും എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അറിയിച്ചിരുന്നു. എന്നാൽ ഇദ്ദേഹം അഗത്തി ദ്വീപിൽ നിന്നും കഴിഞ്ഞ മാസം പതിനഞ്ചിനാണ് കേരളത്തിലേക്ക് പോയത്. അഗത്തിയിൽ പൈന്റിങ്ങ് ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ തൊഴിലാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷദ്വീപിൽ നിന്നും പോവുന്നതിന് മുൻപ് തുടർച്ചയായ അഞ്ചു മാസം അദ്ദേഹം അഗത്തിയിൽ തന്നെയുണ്ടായിരുന്നു. ഇതുവരെ കൊവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ലക്ഷദ്വീപിൽ നിന്നും രോഗബാധയുണ്ടായി എന്ന തരത്തിലുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും അത്തരം വാർത്തകൾ പരത്തുന്നത് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുമെന്നും, അതുകൊണ്ട് തന്നെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും ലക്ഷദ്വീപ് പോലീസ് അറിയിച്ചു. കൊവിഡ് ബാധ സ്ഥിരീകരിച്ച വ്യക്തിക്ക് കേരളത്തിൽ എത്തിയ ശേഷമായിരിക്കാം രോഗബായുണ്ടായത് എന്നും ലക്ഷദ്വീപുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും ലക്ഷദ്വീപ് പോലീസ് പി.ആർ.ഒ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക