കൊവിഡ് മഹാമാരി നിങ്ങളുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിച്ചു? കവരത്തി ചൈൽഡ് ലൈൻ പ്രവർത്തകർ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

0
1156

കവരത്തി: അനുഭവങ്ങളോരോന്നും പുതിയ പാഠങ്ങളാണ് സമ്മാനിക്കുന്നത്. ഇന്ന് നാം കടന്നു പോയികൊണ്ടിരിക്കുന്നത് ഇതുവരെ നാം കാണാത്ത, അറിയാത്ത ഒരു ജീവിത സാഹചര്യത്തിലൂടെയാണ്. ഈ സാഹചര്യങ്ങൾ നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അതിൽ കൂടുതൽ പല പുതിയ കാര്യങ്ങളും നാം പഠിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞുപോയ ഓരോനിമിഷവും ഓരോ ഓർമകളാണ് ആ ഓർമ്മകളെ എന്നും കൂടെ നിർത്താൻ അതൊരു ചിത്രമാക്കിയാലോ?

To advertise here, Whatsapp us.

കവരത്തി ദ്വീപിൽ ഇപ്പോൾ താമസിക്കുന്ന 8 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ചൈൽഡ് ലൈൻ കവരത്തി ഓർമകളെ ചിത്രമാക്കുവാൻ “Chill Draw” എന്ന പ്രമേയത്തിൽ ഇതാ ഒരു അവസരം ഒരുക്കുന്നു. “കോവിഡ്19 നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റിയിരിക്കുന്നത്” (How Covid19 changed your life ) എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കുട്ടികൾ വരച്ച ചിത്രങ്ങൾ ജൂൺ 5 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഞങ്ങളുടെ വാട്സ്ആപ് നമ്പറിൽ (+91 9400 497 823) അയക്കാവുന്നതാണ്. തിരഞ്ഞടുക്കുന്ന ചിത്രങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. പേര്, രക്ഷിതാക്കളുടെ പേര്, പൂർണവിലാസം, വയസ്സ്, സ്കൂളിന്റെ പേര്, ക്ലാസ് എന്നീ വിവരങ്ങൾ കൂടി അയച്ചു തരണമെന്ന് കവരത്തി ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here