കൊച്ചി: കേരള ബന്ധം വിച്ഛേദിച്ച് ലക്ഷദ്വീപിൽ നിന്നുള്ള ചരക്കുനീക്കം മംഗളൂരുവിലേക്ക് മാറ്റാനുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ നടപടികൾ മുന്നോട്ട്. പ്രതിഷേധങ്ങൾ വ്യാപകമാകുമ്പോഴും പദ്ധതി വൻ േനട്ടമാണെന്ന് ന്യായീകരിച്ച് അഡ്മിനിസ്ട്രേഷൻ രംഗത്തുവന്നു. ചരിത്രപരമായ തീരുമാനമാകും ഇതെന്നാണ് അവകാശവാദം.
അമിനി, കിൽത്താൻ, കടമത്ത്, ബിത്ര അടക്കമുള്ള ദ്വീപുകാർകാർക്ക് പണവും സമയവും ലാഭിക്കാൻ ഇതിലൂടെ സാധിക്കുമെന്നതാണ് ഭരണകൂടത്തിെൻറ വിശദീകരണം. ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷെൻറ ഉടമസ്ഥതയിലുള്ള തിന്നക്കര കാർഗോ ബാർജ് കപ്പൽ മംഗളൂരു മുതൽ കിൽത്താൻ, കടമത്ത്, ചെത്ത്ലത്ത് ദ്വീപുകൾ വരെയുള്ള യാത്ര പൂർത്തിയാക്കി. കുറഞ്ഞ സമയത്തിനുള്ളിൽ അവശ്യസാധനങ്ങൾ കയറ്റി ദ്വീപുകളിലെത്താൻ കപ്പലിന് കഴിഞ്ഞു.
ബേപ്പൂരിലേതിെനക്കാൾ സമയവും സൗകര്യവും ഇവിടെയാണെന്നും അഡ്മിനിസ്ട്രേഷൻ അവകാശപ്പെടുന്നു. സുരക്ഷയും സംവിധാനങ്ങളും മംഗളൂരുവിലാണ് കൂടുതലെന്നും അവർ ന്യായീകരിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക