സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത നിരാഹാര സമരം നാളെ; വ്യാപാരികൾ കടകൾ അടച്ചിടും, ഔട്ടോ സർവീസ് ഉണ്ടാവില്ല, ഇത് ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യം

0
668

കവരത്തി: ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റര്‍ കൊണ്ട് വന്ന നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചു തിങ്കളാഴ്​ച ദ്വീപുനിവാസികള്‍ ആഹ്വാനം ചെയ്​ത നിരാഹാരസമരത്തിന് വ്യാപാരികളുടെ ​പിന്തുണ. ഓട്ടോ സർവീസുകളും ഉണ്ടാവില്ല എന്ന് യൂണിയനുകൾ അറിയച്ചു. സേവ് ലക്ഷദ്വീപ് ഫോറമാണ്​ നിരാഹാര സമരം ആഹ്വാനം ചെയ്തിരിക്കുന്നത്​. സമരത്തിനോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ​ വ്യാപാരികള്‍ കട അടച്ചിടും. ഇതോടെ ജനവാസമുള്ള മുഴുവന്‍ ദ്വീപുകളിലും നാളെ ഹര്‍ത്താലിന്​ സമാനമായ അവസ്ഥയായിരിക്കും.

നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ​ ശേഷമാണ്​ ദ്വീപ്​ ഹര്‍ത്താലിന്​ സാക്ഷ്യം വഹിക്കുന്നത്​. 2010 ​ല്‍ ചില ദ്വീപുകളില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ മുഴുവന്‍ ദ്വീപുകളിലും ഒരുമിച്ച്‌​ കടകള്‍ അടച്ചിടുന്നതും കരിദിനം ആചരിക്കുന്നതും ചരിത്രത്തിലാദ്യമായാണെന്ന്​ ദ്വീപ്​ നിവാസികള്‍ പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here