കോഴിക്കോട്: ബേപ്പൂർ തുറമുഖത്തിൽ ലക്ഷദ്വീപ് നിവാസികൾ നേരിടുന്ന പ്രശ്നങ്ങളും അറക്കൽ രാജ കുടുംബത്തിലെ ദ്വീപ്കാരുടെ പൈതൃകങ്ങളെ സംരക്ഷിക്കുന്നതും സമ്പന്ധിച്ച് കേരള തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലുമായി ചർച്ച നടത്തി. ബേപ്പുർ തുറമുഖത്തിന്റെ വാർഫ് ബേസിനും കപ്പൽ ചാലും ആഴം കൂട്ടുന്നതുൾപ്പെടെയുള്ള വികസന പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. മുൻ ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കം ചീഫ് കൗൺസിലർ എ. കുഞ്ഞിക്കോയ തങ്ങൾ, എം.മുല്ലക്കോയ കിൽത്താൻ, ടി ചെറിയകോയ എന്നിവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക