ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന സൂചന നൽകി ബിജപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ആഗസ്റ്റ് 15 ന് ശേഷം രാജ്യം തെരെഞ്ഞെടുപ്പ് ലഹരിയിൽ ആയിരിക്കും എന്ന് ഷാ വാരണാസിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. ഇതോടെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ്കൾക്ക് ഒപ്പം ലോക്സഭാ തെരെഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഏറി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ ആഗസ്റ്റ് 15 ന് ശേഷം രാജ്യം തെരഞ്ഞെടുപ്പ് ലഹരിയിൽ ആയിരിക്കും ന്ന് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കാനും അമിത് ഷാ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഷായുടെ പ്രസ്താവന ലോക്സഭാ തെരെഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന സൂചന ആണ് നൽകുന്നത് എന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ആഗസ്റ്റ് 15 ന് ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കുമ്പോൾ ചില സുപ്രധാനമായ ജനപ്രീയ പദ്ധതികൾ പ്രഖ്യാപിക്കും എന്ന പ്രചാരണവും ശക്തമാണ്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിലേക്കു കടക്കാനാണ് സാധ്യത എന്നും അമിത് ഷായുടെ പ്രസംഗം അതാണ് ചൂണ്ടിക്കാണിക്കുന്നത് എന്നും വിലയിരുത്തപ്പെടുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ്കൾ നവംബറിൽ നടക്കേണ്ടതുണ്ട്. . ഈ സംസ്ഥാനങ്ങളിൽ ചില തിരിച്ചടികൾ ബിജെപി പ്രതീക്ഷിക്കുന്നും ഉണ്ട്. അങ്ങനെ വന്നാൽ അത് ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സാധ്യത ഉണ്ട്. എന്നാൽ ലോക്സഭാ തെരെഞ്ഞെടുപ്പ് നേരത്തെ നടത്തിയാൽ ഈ പ്രതിസന്ധി അതിജീവിക്കാൻ സാധിക്കും എന്ന പ്രതീക്ഷ ബി ജെ പി നേതൃത്വത്തിന് ഉണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക