കടമത്ത്: ലക്ഷദ്വീപ് കടമത്ത് ദ്വീപിലെ നാല് മാസം പ്രായമുള്ള ഇശൽ മറിയത്തിന് ജീവിതത്തിലേക്ക് തിരികെ എത്തണമെങ്കിൽ ലോകത്ത് ഏറ്റവും വില കൂടിയ മരുന്ന് കിട്ടിയാലേ സാധിക്കു. പേശികളെ ക്ഷയിപ്പികുന്ന അപൂർവ രോഗം ബാധിച്ച ഇശലിനെ ചികിൽസിക്കാൻ അമേരിക്കയിൽ നിന്നും എത്തികേണ്ട 16 കോടി രൂപയുടെ സോൾജൻസ്മ (ജീൻ റീപ്ളേസ്മെന്റ് തെറാപ്പി) ഇൻജക്ഷൻ ആണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഗുരുതര എസ്.എം.എ ടൈപ്പ് വണ്‍ ആണ് കുട്ടിയുടെ രോഗാവസ്ഥ.
ജനനശേഷം ഒരു മാസമായപ്പോഴാണ് കുഞ്ഞിെൻറ കൈകാലുകൾക്ക് േശഷി കുറയുന്നതായി മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ ബംഗളൂരുവിലെത്തി പരിശോധനകൾ നടത്തിയപ്പോഴാണ് രോഗവിവരം വ്യക്തമായത്. കുഞ്ഞിെൻറ ശരീരത്തിന് ചലനശേഷി നഷ്ടമാകുകയും മാംസ പേശികൾ ഓരോന്നായി നശിക്കുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോൾ. ബംഗളൂരു ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
ഒന്നര വയസ്സിനുള്ളിൽ ചികിത്സ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അതിനാൽ ആറുമുതൽ ഏഴ് മാസത്തിനുള്ളിൽ തുക കണ്ടെത്തണം. ബംഗളൂരു വിദ്യാരന്യപുരയിലണ് നാസറും കുടുംബവും താമസിക്കുന്നത്. ഇവിടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പി.കെ.നാസർ, ഭാര്യ ഡോ. എം. ജസീന.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Name: Nazar PK
A/c No: 915010040427467
IFSC: UTIB0002179
Google Pay: 8762464897, 9480114897
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക