കാസർകോട്: സിപിഎം പ്രവർത്തകൻ ഉപ്പള സൊങ്കാലിലെ അബൂബക്കർ സിദ്ദിഖിനെ ആർഎസ്‌എസ് ക്രിമിനലുകൾ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാർത്തിക് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇതില്‍ അശ്വത് ബിജെപി ജില്ലാ നേതാവിന്‍റെ മരുമകനാണ്.
കൊലയ്ക്കുപയോഗിച്ച കത്തി സംഭവസ്ഥലത്തിന് സമീപം പൊലീസ് കണ്ടെത്തി . കൊലപാതക സംഘത്തിൽ നാലുപേരുണ്ടെന്നാണ് സൂചന. ഇവർ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഡിവൈഎസ്പി എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്.
സിദ്ദിഖിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം പകൽ വിലാപയാത്രയായി കാലിക്കടവ് , ചെറുവത്തൂർ , നീലേശ്വരം മാർക്കറ്റ്, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, കുമ്പള, ഉപ്പള എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് സ്വദേശമായ സൊങ്കാലിലെ ജുമ മസ്ജിദ് ഖബറിടത്തിൽ ഖബറടക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക