അമിനി: പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ തെറി പറയുകയും ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്ത അഗത്തി സ്വദേശി തച്ചേരി വീട്ടിൽ ഖാലിദ് എന്ന പ്രതിക്ക് ഇന്നേ ദിവസം (03.08.2022) തിയതി അമിനി CJM കോടതി 4 വർഷവും 6 മാസവും തടവ് ശിക്ഷ വിധിച്ചു. ഇതിൽ രണ്ട് വർഷം പ്രതിക്ക് കഠിന തടവാണ് വിധിച്ചത്. ഇത് കൂടാതെ 3500 രൂപ പിഴയും ചുമത്തി ഉത്തരവായി. 2012 ൽ അഗത്തി സ്റ്റേഷനിലായിരുന്നു സംഭവം. ഇൻസ്‌പെക്ടർ ആഷികിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക