ന്യൂഡൽഹി: ഗതാഗത സംവിധാനങ്ങള്‍ വെട്ടിച്ചുരുക്കിക്കൊണ്ടുള്ള നടപടി ലക്ഷദ്വീപ് ജനതയോടുള്ള മനുഷ്യാവകാശ നിഷേധമാണെന്ന് ഡോ. വി. ശിവദാസന്‍ എം.പി. ലക്ഷദ്വീപിലെ ഗതാഗത പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി കാണുകയും ദ്വീപ് ജനതക്ക് ആവശ്യമായ ഗതാഗത സംവിധാനങ്ങള്‍ അനുവദിക്കുകയും വേണമെന്ന് ശിവദാസന്‍ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് പ്രദേശത്ത് ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം മരണപ്പെട്ട ആളുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് അങ്ങനെ ആരും തന്നെ മരണപ്പെട്ടിട്ടില്ലെന്നാണ് യൂണിയന്‍ സര്‍ക്കാര് പറയുന്നത്. ഇത് യാഥാര്‍ത്ഥ്യവുമായി ഒരു തരത്തിലും യോജിക്കുന്ന കണക്കല്ല. ദ്വീപിലെ ആരോഗ്യ രംഗത്തെ അപര്യാപ്തതയും അതെ തുടര്‍ന്നുണ്ടാവുന്ന മരണങ്ങളും കൊളുത്തി വിട്ട പ്രതിഷേധങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ മാധ്യമങ്ങളിലൂടെ ജനം അറിഞ്ഞതാണ്. എന്നാല്‍ ഇതൊന്നും തന്നെ കണക്കില്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര് തയാറായിട്ടില്ലെന്നും ശിവദാസന്‍ പറഞ്ഞു.

ലക്ഷദ്വീപ് ജനതക്ക് ആവശ്യമായ ഗതാഗത സംവിധാനങ്ങള്‍ നിഷേധിക്കുകയാണ് ദ്വീപ് ഭരണകൂടം. ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത ഇന്ന് ദ്വീപ് നിവാസികള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പൊള്‍ സര്‍വിസിലില്ല എന്ന് പറയപ്പെടുന്ന സംവിധാനങ്ങള്‍ നീണ്ട കാലമായി സര്‍വീസ് ഒന്നും നടത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെതിരെ ദ്വീപ് നിവാസികള്‍ കടുത്ത പ്രതിഷേധത്തിലുമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക