അദ്ധ്യാപക ദിനത്തിൽ വിദ്യാർഥികൾക്ക് പ്രിയങ്കരിയായ ഹവ്വ ടീച്ചർ ഓർമ്മയായി

0
1095

റിപ്പോർട്: സി.കെ

കവരത്തി: ഗവർമെന്റ് ഗേൾസ് സീനിയർ സെക്കണ്ടറി സ്കൂളിൽ പ്രൈമറി സ്കൂൾ ടീച്ചറായി പ്രവർത്തിച്ചുകൊണ്ടിരുന്ന അറക്കലാർ ഹവ്വ ടീച്ചർ (54) ഓർമ്മയായി.

അദ്ധ്യാപക ദിനത്തിൽ തന്റെ പ്രിയപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടി ഒരുപാട് കാലം അറിവിന്റെ മധുരം പകർന്ന് നൽകിയ ആ ശബ്ദത്തിലുടെ ഗാനമാലപിച്ച ശേഷം ചെറിയൊരു ബോധക്ഷയമുണ്ടാവുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപിക എന്നെന്നേക്കുമായി ഓർമ്മയായി.

ഭർത്താവ്: ചോണം മുഹമ്മദ്
മക്കൾ: അദ്ധ്യാപികയായ സഹീറ, അമീൻ, ഫാത്തിമ, അബൂബക്കർ


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here