കേരളത്തിന് കൈത്താങ്ങ്; മിനിക്കോയ് ദ്വീപിൽ നിന്നുള്ള വസ്ത്ര ശേഖരം കൊച്ചിയിലെത്തി

0
1237

കൊച്ചി: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട കേരളത്തിന് കൊച്ചുതുരുത്തുകളായ ലക്ഷദ്വീപിൽ നിന്നുള്ള സഹായ ഹസ്തം തുടരുകയാണ്. “കേരളം ഇല്ലെങ്കിൽ നമ്മളും ഇല്ല” എന്ന മുദ്രാവാക്യവുമായി ലക്ഷദ്വീപിലെ മുഴുവൻ ദ്വീപുകളിലും ദുരിതാശ്വാസ നിധിയിലേക്ക് പണവും മറ്റ് അവശ്യ സാധനങ്ങളുടെയും ശേഖരിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു വരുന്നു. ഒരുപറ്റം പ്രവർത്തകർ ഒരു വണ്ടി നിറയെ പുതിയ നിസ്കാര കുപ്പായങ്ങൾ എറണാകുളത്തെ വിവിധ മേഖലകളിൽ വിതരണം ചെയ്തിരുന്നു.

മിനിക്കോയ് ദ്വീപിലെ പഞ്ചായത്തും പോലീസ് വകുപ്പും ചേർന്ന് സംഭരിച്ച പുതിയ വസ്ത്രങ്ങൾ കൊച്ചി തുറമുഖത്ത് എത്തിച്ചു. 90 പ്ലാസ്റ്റിക് ചാക്കുകളിൽ എത്തിയ വസ്ത്രങ്ങൾ കൊച്ചിയിലെ ഹൃദയകർമ്മ ലക്ഷദ്വീപ് ഗ്രൂപ്പ് ഏറ്റുവാങ്ങി. മിനിക്കോയ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.മുഹമ്മദ് അക്ബറിന്റെയും വില്ലേജ് മൂപ്പൻമാരുടെയും നേതൃത്വത്തിലാണ് വസ്ത്ര സമാഹരണം നടത്തിയത്. ഹൃദയകർമ്മയുടെ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ അർഹരായവരെ കണ്ടെത്തി ഈ വസ്ത്രങ്ങൾ വിതരണം ചെയ്യും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here