ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ച് വിട്ട് സംസ്ഥാന മന്ത്രിസഭ പ്രമേയം പാസാക്കി. തീരുമാനം ഉടൻ ഗവർണറെ അറിയിക്കും. ഇതോടെ സംസ്ഥാനത്ത് നേരത്തെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. കാലാവധി പൂർത്തിയാകാൻ എട്ട് മാസം ബാക്കി നിൽക്കെയാണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ച് വിട്ടത്. കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ചന്ദ്രശേഖർ റാവുവിനെ നിർദേശിക്കുമെന്നാണ് സൂചന. അതേസമയം, പ്രസിഡൻറ് ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാന നിയമസഭയിലും വോെട്ടടുപ്പ് നടത്തിയാൽ ദേശീയ വിഷയങ്ങൾക്കിടയിൽ സംസ്ഥാന സർക്കാറിെൻറ വികസന പ്രവർത്തനങ്ങൾ ചർച്ചയാവില്ലെന്ന സൂചനകളെ തുടർന്നാണ് നിയമസഭ നേരത്തെ പിരിച്ച് വിടാൻ ചന്ദ്രശേഖർ റാവു തീരുമാനമെടുത്തത്. ഡിസംബർ മാസത്തിൽ തെലങ്കാനയിൽ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക