കൊച്ചി കപ്പല്‍ശാലയ്ക്ക് നേരെ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. നാവികന്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന മെയിലില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ സൗത്ത് പൊലീസ് കേസെടുത്തു.
ഇന്ന് രാവിലയൊണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്ന് ഭീഷണിയുണ്ട്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐ എന്‍ എസ് വിക്രാന്ത് ഉള്‍പ്പടെ മുഴുവന്‍ കപ്പലുകളിലും ബോംബ് സ്ക്വാഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇ-മെയില്‍ ലഭിച്ചതിന് പിന്നാലെ ആണ് കപ്പല്‍ശാല അധികൃതര്‍ പൊലീസിനെ സമീപിച്ചത്. ഇ-മെയിലിന്റെ ഉടവിടം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക