പ്രൈമറി സ്കൂൾ അധ്യാപകർ പ്രത്യേക പരീക്ഷയെഴുതി കാര്യക്ഷമത തെളിയിക്കനമെന്ന് ലക്ഷദ്വീപ് ഭരണകൂടം; മികവ് പുലർത്താത്തവരെ പിരിച്ചു വിടുമോ എന്ന ആശങ്കയിൽ അധ്യാപകർ

0
713

കവരത്തി: അ​ധ്യാ​പ​ക​ർ പ്ര​ത്യേ​ക പ​രീ​ക്ഷ​യെ​ഴു​തി കാ​ര്യ​ക്ഷ​മ​ത തെ​ളി​യി​ക്ക​ണ​മെ​ന്ന് ല​ക്ഷ​ദ്വീ​പ് ഭരണകൂടത്തിന്റെ ഉ​ത്ത​ര​വ്. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി എല്ലാ അ​ധ്യാ​പ​ക​രെ​യും പരീ​ക്ഷ​യെ​ഴു​തി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ൽ മി​ക​വ് പു​ല​ർ​ത്താ​ത്ത​വ​ർ​ക്ക് എ​തിരെ ന​ട​പ​ടി​യെ​ടു​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. എ​ല്ലാ അ​ധ്യാ​പ​ക​രും പ​രീ​ക്ഷ എഴുതു​ന്നു​ണ്ടെ​ന്ന് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. അ​വ​ധി​യി​ലു​ള്ള അ​ധ്യാ​പ​ക​രും പ​രീ​ക്ഷ​യെ​ഴു​തി​യേ മ​തി​യാ​കു. അ​ധ്യാ​പ​ക​രു​ടെ കാ​ര്യ​ക്ഷ​മ​ത മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ​രീ​ക്ഷ​യെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന അ​ധ്യാ​പ​ക​രെ തി​രി​ച്ച​റി​യു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി​യെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 10നാ​ണ് പ​രീ​ക്ഷ.

അ​തേ​സ​മ​യം, ല​ക്ഷ​ദ്വീ​പ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പിെൻറ ന​ട​പ​ടി​ക്കെ​തി​രെ അ​ധ്യാ​പ​ക​രും ല​ക്ഷ​ദ്വീ​പ് ഗ​വ​ണ്മെൻറ് എം​പ്ലോ​യീ​സ് യൂ​നി​യ​നും രം​ഗ​ത്തെ​ത്തി. അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​െൻറ ആ​ത്മ​വീ​ര്യം കെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​രു​ടേ​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും. മു​ൻ​വി​ധി​യോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പിേ​ൻ​റ​ത്. സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​ധ്യാ​പ​ക​രെ താ​റ​ടി​ച്ചു​കാ​ണി​ക്കാ​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രി​ഹാ​സ​പാ​ത്ര​മാ​ക്കാ​നും ന​ട​പ​ടി കാര​ണ​മാ​കും.

Advertisement

അ​ധ്യാ​പ​ക​രു​ടെ നി​ല​വാ​രം അ​ള​ക്കു​ന്ന​തി​ന് സ‌​ർ​വേ ന​ട​ത്താ​റു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ഇ​ത് ന​ട​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ സ​ർ​വേ​യു​ടെ ആ​വ​ശ്യ​വും ഇ​നി​യി​ല്ല. എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് എ​ന്തി​നെ​ല്ലാം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് അ​റി​യി​ല്ല. തു​ട​ർ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രെ പി​രി​ച്ചു വി​ടു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും ല​ക്ഷ​ദ്വീ​പ് എം​പ്ലോ​യീ​സ് പ​രി​ഷ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കടപ്പാട്: മാധ്യമം


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here