ലക്ഷദ്വീപിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
946

(5.10.2018) ഇന്ന് മുതൽ ടർന്ന് വരുന്ന ദിവസകളിൽ ലക്ഷദ്വീപ് നിവാസികൾ കൂടുതൽ ജാഗ്രത പാലിക്കണം. കടലിൽ ഉണ്ടാവുന്ന ന്യൂന മർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു ചുഴലിക്കാറ്റ് ആവാൻ സാധ്യത ഉള്ളതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
* ശക്തിയായ കാറ്റും മഴയും ഉണ്ടായാൽ നിങ്ങൾ ആരും തന്നെ വീടിന് പുറത്ത് ഇറങ്ങരുത്.
*വീഴാൻ സാധ്യത ഉള്ള മരങ്ങളുടെ താഴെ നിൽകാതിരിക്കുക.
* കറണ്ടിന്റെ വയർ ( കറണ്ട് അടിക്കാൻ സാധ്യത ഉള്ള ഒന്നിലും തൊടാതിരിക്കുക ) നിങ്ങൾ പ്രതീക്ഷിച്ചതിൽ കൂടുതൽ ആയി കാറ്റും മഴയും ഉണ്ടായാൽ നിങ്ങളുടെ വീടിന്റെ *പവർ (മൈൻ സ്വിച്ച് ഓഫ് ചെയ്യുക*
* നിങ്ങളുടെ വീട് നിങ്ങൾക്ക് സുരക്ഷിതം ആയി തോന്നുന്നില്ലെങ്കിൽ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറുക.
* അങ്ങനെ ക്യാമ്പുകളിലേക് മറുന്നവർ ടോർച്ച്, നിങ്ങൾ ഉപയോഗിക്കുന്ന മരുന്നുകൾ ( കൂടാതെ പനി പോലെ ഉള്ള രോഗങ്ങളുടെ മരുന്നുകൾ ) കയ്യിൽ കരുതുക.
* നിങ്ങളുടെ മൊബൈൽ ഫോണുകൾ ഫുൾ ചാർജിൽ വെക്കുക.
* റേഡിയോ ഉണ്ടെങ്കിൽ എപ്പോഴും ഓണാക്കി വെക്കുക. അതിൽ വരുന്ന കാലാവസ്ഥാ വാർത്തകൾ ശ്രദ്ധിക്കുക. അതിനനുസരിച്ച് മുൻ കരുതൽ എടുക്കുക.
* കടലിൽ മീൻ പിടിക്കാൻ പോവാതിരിക്കുക ( കടലിൽ ചൂണ്ട ഇടുന്നവർക്കും മീൻ കുത്താൻ പോവുന്നവർക്കും ഇത് ബാധകമാണ്. അവരും പോവാതിരിക്കുക)
* തുറസായ സ്ഥലങ്ങളിൽ നിൽകുന്നത് ഒഴിവാക്കുക ( പാലം, കടപ്പുറം പോലെയുള്ള സ്ഥലങ്ങൾ )
* രാത്രി കാലങ്ങളിൽ കറണ്ട് പോയാൽ ലൈറ്റ് ഇല്ലാത്ത വാഹനങ്ങൾ റോഡിൽ ഇറങ്ങാതിരിക്കുക (അത് കവരത്തി പോലെയുള്ള ദ്വീപുകളിൽ അപകടത്തിന് സാധ്യതയുണ്ടാക്കും )
* തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കുക
* നിങ്ങൾക്ക് ലഭിക്കുന്ന പുതിയ വിവരങ്ങൾ മറ്റുള്ളവരിലേക്ക് കൈ എത്തിക്കുക.
* എല്ലാവരും പരസ്പരം സഹകരിക്കുക

*ഇത്തരം കാര്യങ്ങൾ നിങ്ങൾ എല്ലാവരും ശ്രദ്ധിക്കണം* എല്ലാവരിലേക്കും പരമാവധി ഷെയർ ചെയ്യുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here