കവരത്തി: ലക്ഷദ്വീപിലെ മുഴുവൻ കലാകാരന്മാരെയും ഒരുമിച്ചു കൂട്ടുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലക്ഷദ്വീപ് അസോസിയേഷൻ ഫോർ കോറൽ ആർട്സ് എന്ന സംഘടനയുടെ ഔദ്യോഗിക ലോഗോ ഡിസൈൻ ചെയ്യുന്നതിന് കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായം തേടുന്നു. ലക്ഷദ്വീപിലെ കലാകാരന്മാരുടെ കലാവാസന പുറംലോകത്ത് എത്തിക്കുന്നതിന് വേണ്ടി രൂപീകരിച്ച സംഘടന, അതിന്റെ പേര് സ്വീകരിച്ചതും കലാകാരന്മാർ നൽകിയ പേരുകളിൽ നിന്നും തിരഞ്ഞെടുത്താണ്. അതിന്റെ ചുവടുപിടിച്ചാണ് ലോഗോ ഡിസൈൻ ചെയ്യാനും കലാകാരന്മാരെ ആശ്രയിക്കുന്നത്. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

ലഭ്യമായ സാങ്കേതിക സഹായം ഉപയോഗപ്പെടുത്തി കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഉപയോഗിച്ചോ, അല്ലാത്തവർ കൈ കൊണ്ട് വരച്ചോ ലോഗോ സമർപ്പിക്കാവുന്നതാണ്. നിങ്ങൾ ഡിസൈൻ ചെയ്ത ലോഗോ +91 9446 206 682 (സൽസബീൽ), +91 9400 340 025 (ഡോ.റിയാസ്) എന്നീ നമ്പരുകളിൽ വാഡ്സാപ്പ് ചെയ്യാവുന്നതാണ്. ഒക്ടോബർ മാസം 28-ന് മുമ്പായി ലോഗോ അയച്ചു നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക