കൊച്ചി: രാജ്യത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളോട് BCCI കാണിക്കുന്ന അവഗണനയിൽ നിന്ന് മുക്തി നേടാനും കഴിവുള്ള ക്രിക്കറ്റ് താരങ്ങൾക്ക് അവസരങ്ങൾ തുറന്ന് കൊടുക്കാനും രാജ്യത്തെ യൂണിയൻ ടെറിട്ടറികളെ സംയോജിപ്പിച്ചു കൊണ്ട് U T Cricket Association ഉടൻ രൂപീകരിക്കപ്പെടുമെന്ന് ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.ചെറിയകോയ പറഞ്ഞു.

ഈ നവംമ്പർ 24 ന് അസോസിയേഷൻ്റെ ആദ്യ മീറ്റിങ് ചണ്ഡീഖണ്ഡിൽ വെച്ച് നടക്കും. ഏഴ് യൂ.ടിയിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് വേണ്ടി ക്രിക്കറ്റ് ടൂർണമെൻ്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക