കവരത്തി: ബി.ജെ.പിയിൽ ചേരാൻ ലക്ഷദ്വീപ് എം.പി കോടികൾ കൈപ്പറ്റി എന്ന ആരോപണം ഉന്നയിച്ച മുതിർന്ന എൻ.സി.പി നേതാവും മുൻ ഫെഡറേഷൻ പ്രസിഡന്റുമായ ഷൗക്കത്തലിയെ എൻ.സി.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ആറു വർഷത്തേക്കാണ് പുറത്താക്കിയത്. എൻ.സി.പി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ അബ്ദുൽ ഗഫൂർ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഷൗക്കത്തലിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, നിയമവിദഗ്ധരുമായി ആലോചിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ ദ്വീപ് മലയാളിയോട് പ്രതികരിച്ചു.

അതിനിടെ വിഷയവുമായി ബന്ധപ്പെട്ട് ഫോണിൽ വിളിച്ച എൻ.സി.പി പ്രവർത്തരോട് തനിക്ക് അത്തരം ഒരു ഇടപാടിനെ കുറിച്ച് അറിയില്ല എന്നും ഒരു തെളിവും തന്റെ പക്കൽ ഇല്ല എന്നും പറഞ്ഞ് ഷൗക്കത്തലി തടിയൂരി. അഡ്മിനിസ്ട്രേറ്ററുമായി ലക്ഷദ്വീപ് എം.പി നേരിട്ട് കൂടിക്കാഴ്ച നടത്താത്തതിന് കാരണമായി പലരും പറഞ്ഞു കേട്ട കാര്യം താൻ പറയുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹത്തെ വിളിച്ച എൻ.സി.പി പ്രവർത്തരോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക