ആന്ത്രോത്ത്: പന്ത്രണ്ടാമത് എ.പി ഹംസകോയ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന് ആന്ത്രോത്ത് MGSSS ഗ്രൗണ്ടിൽ തുടക്കമായി. കാരക്കാട് യങ് ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെന്റിൽ ഡെപ്യൂട്ടി കളക്ടർ ഹർഷിത് സൈനി മുഖ്യാതിഥിയായി.
KYCC പ്രസിഡന്റ് മുഹമ്മദ് ഷാഫി ഖുറേശി ടൂർണമെന്റ് പതാക ഉയർത്തി. ശറഫുദ്ധീൻ എം.പി സ്വാഗതം പറഞ്ഞു. കെ.കെ മുത്തുകോയ ടൂർണമെന്റിന്റെ ചരിത്രം വിവരിച്ചു. വൈസ് ചെയർപേഴ്‌സൺ എച്ച്. കെ റഫീഖ്, പ്രിൻസിപ്പാൾ ജി കെ മുഹമ്മദ്, KYCC ഗോൾഡൻ ജൂബിലി ഓർഗാനൈസിങ് കമ്മിറ്റി വൈസ് ചെയർമാൻ യൂ. കെ കാസിം എന്നിവർ ആശംസകൾ അറിയിച്ചു. SKUW v/s TASCA തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ SKUW അതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക