കൊച്ചി: “സുസ്ഥിര വികസനം, ദ്വീപിന്റെ നന്മക്ക്” എന്ന പ്രമേയത്തിൽ ലക്ഷദ്വീപ് ജനതാദള്‍ (യുണൈറ്റഡ്) സംസ്‌ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലക്ഷദ്വീപ് വികസന യാത്രക്ക് നാളെ ഔദ്യോഗികമായ തുടക്കമാവും. കല്‍പേനി ദ്വീപില്‍നിന്ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി രണ്ടിനു സമാപിക്കും. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രണ്ടുദിവസം യാത്രയില്‍ പങ്കെടുക്കും. കവരത്തിയില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഹരിവന്‍ഷ് സിങ് പങ്കെടുക്കും. ദ്വീപില്‍ നടപ്പാക്കുന്ന വികസന സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളെ തെളിവു സഹിതം വീട്ടിലെത്തി അറിയിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്നു ഡോ.സാദിഖ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മാസ്‌മീനിനു കിലോക്ക് വലുതിന് 625 ഉം ചെറുതിന് 550 രൂപയും നല്‍കാമെന്നു നിലവിലെ എം.പിയായ മുഹമ്മദ് ഫൈസല്‍ ദ്വീപിലെ മത്സ്യതൊഴിലാളികളോടു വാഗ്‌ദാനം നല്‍കിയിരുന്നു. ഇതിനുവേണ്ടി അദ്ദേഹത്തിന്റെ ബന്ധുവിനെ ഏജന്റായി നിര്‍ത്തി വന്‍തോതില്‍ മത്സ്യം വാങ്ങി ശ്രീലങ്കയിലേക്ക് അയച്ചെങ്കിലും അതിന്റെ പണം ഇതുവരെ നല്‍കിയില്ല. ഈ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സാദിഖ് ആവശ്യപ്പെട്ടു.
എന്‍.സി.പിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത തന്റെ പിതാവായ ഡോ. കോയയുടെ ഫോട്ടോയും പേരും ഉപയോഗിക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യു കേരള പ്രസിഡന്റ് എ.എസ്. രാധാകൃഷ്‌ണന്‍, വൈസ് പ്രസിഡന്റ് വില്‍സന്‍ സിറിള്‍, സെക്രട്ടറി ജിന്‍സന്‍ വര്‍ഗീസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക