NEET 2020: മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷയ്ക്ക് ഡിസംബർ 2 മുതൽ അപേക്ഷിക്കാം. അപേക്ഷ ഫോം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. http://nta.ac.in അല്ലെങ്കിൽ http://ntaneet.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
ഡിസംബർ 31 വരെ അപേക്ഷകൾ അയയ്ക്കാം. 2020 ലെ നീറ്റ് പരീക്ഷ മേയ് 3-ാം തീയതി ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ് നടക്കുക. 2020 മാർച്ച് 27 മുതൽ വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 2020 ജൂൺ 4 ന് പരീക്ഷാ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീറ്റ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തുന്ന കൗൺസിലിങ് സെഷനിൽ പങ്കെടുക്കാം.
ന്യൂഡൽഹിയിലെ എയിംസ്, ജെഐപിഎംഇആർ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്), എയിംസ് പോലുളള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം എംബിബിഎസ് കോഴ്സിലേക്ക് പ്രവേശനം ലഭിക്കുക നീറ്റ് അടിസ്ഥാനത്തിലായിരിക്കും.
NEET 2020: അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 1500 രൂപയാണ് അപേക്ഷ ഫീസ്. ജനറൽ-ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് 1400 രൂപയും എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് 800 രൂപയാണ് അപേക്ഷ ഫീസ്.

NEET 2020: പരീക്ഷാ രീതി
മൂന്നു മണിക്കൂറാണ് പരീക്ഷ സമയം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു സെഷനുകളിലായിട്ടാണ് പരീക്ഷ. ആകെ 180 ചോദ്യങ്ങൾ. 90 ചോദ്യങ്ങൾ ബയോളജിയിൽനിന്നും 45 വീതം ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽനിന്നുമായിരിക്കും. ഓരോ ശരിയുത്തരത്തിനും 4 മാർക്കു വീതം ലഭിക്കും. തെറ്റുത്തരത്തിന് ഒരു നെഗറ്റീവ് മാർക്കുണ്ട്.

കഴിഞ്ഞ വർഷം 15 ലക്ഷത്തോളവും 2018 ൽ 13 ലക്ഷത്തോളവും വിദ്യാർഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്. ഈ വർഷവും വിദ്യാർഥികളുടെ എണ്ണം 10 ലക്ഷത്തിനു മുകളിൽ പോകുമെന്നാണ് കരുതുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക