കവരത്തി: രാഷ്ട്രീയ കണക്കുകൂട്ടലുകൾ അസ്ഥാനത്താക്കി കവരത്തി 1ആം ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് സ്ഥാനാർഥി മുള്ളിയോട അബ്ദുൽ റസാഖ് 155 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൻ.സി.പി സ്ഥാനാർഥി ലൈലമൻസിൽ അൻസാറിനെ തോൽപ്പിച്ചു. ആകെ പോൾ ചെയ്ത 1516 വോട്ടുകളിൽ കോണ്ഗ്രസ് സ്ഥാനാർത്ഥി മുള്ളിയോട അബ്ദുൽ റസാഖിന് 744ഉം എൻ.സി.പിയിലെ ലൈലമൻസിൽ അൻസാറിന് 589ഉം വോട്ടുകൾ ലഭിച്ചു.
ത്രികോണ പോരാട്ടാമാവുമെന്ന പ്രവചനം ഫലിക്കാതെ പോയ വിധിയെഴുത്തിൽ സിപിഎമ്മിന്റെ സ്ഥാനാർഥി കുന്നുംപുറം സിറാജുദ്ദീന് 173 വോട്ട് മാത്രമേ ലഭിച്ചുള്ളൂ.

ചോണം അബ്ദുൽ ഖാദർ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
District Panchayath Constituency No.17-Kavaratti A By Election
● Abdul Razak Mulliyoda (INC) -744
● Ansar Laila Manzil(NCP) -589
● Sirajudheen Kunnumpuram (CPM)-173
● NOTA -10
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക