കായിക മത്സരം നടക്കുന്നതിന് തൊട്ടുമുമ്ബ് രാജ്യത്തിന്റെ ദേശീയ ഗാനം കേള്‍ക്കുമ്ബോള്‍ താരങ്ങള്‍ വികാരാധീനരാകുന്ന നിരവധി സംഭവങ്ങള്‍ക്ക് ആരാധകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ആണ് വീഡിയോയിലുള്ളത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്ബായിരുന്നു സംഭവം. ദേശീയ ഗാനം കേട്ട് സിറാജ് വികാരാധീനനാവുകയായിരുന്നു. കണ്ണ് നിറയുന്നതും, കണ്ണുനീര് കൈകൊണ്ട് തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തിന്റെ വീഡിയോ വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ‘ക്രിക്കറ്റിനോടും, രാജ്യത്തോടുമുള്ള സിറാജിന്റെ സ്നേഹത്തിന്റെ പ്രതിഫലനമാണിത്’, ‘യഥാര്‍ത്ഥ രാജ്യസ്നേഹം’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇതിന് മുമ്ബും ദേശീയ ഗാനം കേട്ട് സിറാജ് വികാരാധീനനായിട്ടുണ്ട്.അന്നും വീഡിയോ വൈറലായിരുന്നു.
ഇത്തവണത്തെ ഓസീസ് പര്യടനത്തില്‍ അപ്രതീക്ഷിതമായിട്ടാണ് സിറാജ് ടീമില്‍ എത്തിയത്. മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് സിറാജിനെ തേടി ഭാഗ്യമെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 5 വിക്കറ്റ് നേടിയ സിറജ് മൂന്നാം ടെസ്റ്റിലും ഫോം തുടര്‍ന്നു. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടത്. സിറാജ് ക്രിക്കറ്ററായി കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഓട്ടോ ഡ്രൈവറായിരുന്ന പിതാവ് ഖൗസായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക