മുംബൈ | എന്‍ സി പി കേരള ഘടകത്തില്‍ അഭിപ്രായ ഭിന്നതകള്‍ മൂര്‍ച്ഛിക്കുന്നതിനിടെ പാര്‍ട്ടി തലവന്‍ ശരത് പവാര്‍ രണ്ടാഴ്ചക്കകം കേരളത്തിലെത്തും. പ്രഫുല്‍ പട്ടേലും ഒപ്പമുണ്ടാകുമെന്നാണ് വിവരം. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ആഗമന ലക്ഷ്യം. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തി അഭിപ്രായ സമവായമുണ്ടാക്കും. ഇടതു മുന്നണി വിടണോ വേണ്ടയോ എന്ന കാര്യത്തില്‍, മുംബൈയില്‍ തിരിച്ചെത്തിയ ശേഷം പവാര്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.
സിറ്റിംഗ് സീറ്റുകള്‍ തങ്ങളില്‍ നിന്ന് മാറ്റിയാല്‍ മുന്നണി വിടുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും. എന്നാല്‍, പാലയുടെ പേരില്‍ പിണങ്ങി മുന്നണി വിടരുതെന്നാണ് എ കെ ശശീന്ദ്രന്റെ നിലപാട്. സീറ്റുകള്‍ വിട്ടു നല്‍കി ഒത്തുതീര്‍പ്പിനില്ലെന്നാണ് പവാറിന്റെയും തീരുമാനം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക