ആന്ത്രോത്ത്: കാരക്കാട് യങ്ങ് ചലഞ്ചേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന U14 ഫുട്ബോൾ ടൂർണമെന്റ് ഇന്ന് സമാപിക്കും. ഫൈനൽ മത്സരത്തിൽ ടാസ്കാ കാറ്റലൻസും സൗഹാർദയും ഏറ്റുമുട്ടും. വൈകുന്നേരം അഞ്ച് മണിക്കാണ് ഫൈനൽ മത്സരം ആരംഭിക്കുക.
ഇന്നലെ നടന്ന രണ്ടാം സെമിയിൽ ആർ.എം.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സൗഹാർദ്ദാ ടീം ഫൈനൽ ബർത്ത് ഉറപ്പിച്ചത്. കളിയുടെ ആദ്യഘട്ടത്തിൽ തന്നെ അഞ്ചാം മിനിറ്റിൽ സൗഹാർദ്ദക്ക് വേണ്ടി ജുനൈദ് ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ജുനൈദ് നൽകിയ അസിസ്റ്റിലൂടെ പതിനേഴാം മിനിറ്റിൽ ഹിഷാം സൗഹാർദ്ദയുടെ രണ്ടാം ഗോൾ നേടിയതോടെ ആർ.എം.സി പ്രതിരോധത്തിലായി. തുടർന്ന് കളിയുടെ അവസാനം മുപ്പതാം മിനിറ്റിൽ ആർ.എം.സി താരം ഫായിസ് ഒരു മറുപടി ഗോൾ നേടിയെങ്കിലും കളി 2-0 എന്ന സ്കോറിൽ സമാപിക്കുകയായിരുന്നു. സൗഹാർദ്ദക്ക് വേണ്ടി ഒരു ഗോളും ഒരു അസിസ്റ്റും സമ്മാനിച്ച ജുനൈദാണ് കളിയിലെ താരം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക