സായ് കായിക സ്കൂൾ ഉദ്ഘാടനം ചെയ്തു.

0
1065

ആന്ത്രോത്ത്: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ ആന്ത്രോത്ത് ദ്വീപിൽ സ്പെഷ്യൽ ഏരിയാ ഗെയിംസ് കേന്ദ്രം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കായിക വകുപ്പ് ഡയറക്ടർ ജനറൽ ശ്രീമതി. നീലം കപൂർ ഐ.ഐ.എസ് മുഖ്യാതിഥിയായിരുന്നു. ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ, വിദ്യാഭ്യാസ-കായിക-യുവജനകാര്യ വകുപ്പ് സെക്രട്ടറി ശ്രീ.എ.ഹംസ, തിരുവനന്തപുരം സായ് കേന്ദ്രം പ്രിൻസിപ്പാൾ ശ്രീ.ജി കിഷോർ, വൈസ് പ്രസിഡന്റ് കം ചിഫ് കൗൺസിലർ  അബ്ബാസ് ഹാജി, ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി.തസ്ലീമ.എം.പി, സ്കൂൾ കോംപ്ളക്സ് പ്രിൻസിപ്പാൾ ശ്രീ.ഖലീൽ സി.പി തുടങ്ങിയവർ പങ്കെടുത്തു. ദേശീയ-അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ലക്ഷദ്വീപിലെ കായിക താരങ്ങളെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ ആന്ത്രോത്ത് ദ്വീപിൽ സ്പെഷ്യൽ ഏരിയാ ഗെയിംസ് കേന്ദ്രം സ്ഥാപിക്കുന്നത്. ആന്ത്രോത്തിലെ പുതിയ കായിക കേന്ദ്രത്തിൽ ഫുട്ബോൾ, അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ താമസിച്ച് പരിശീലനം നേടാനുള്ള റസിഡൻഷ്യൽ സ്കൂളാണ് വിഭാവനം ചെയ്യുന്നത്. വോളിബോൾ പരിശീലനവും ആരംഭിക്കുന്നതിന് വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടന്നുവരുന്നു. സായ് കേന്ദ്രത്തിലേക്കുള്ള വിദ്യാർഥികളുടെ സെലക്ഷൻ പ്രക്രിയ നേരത്തെ തന്നെ പൂർത്തിയാക്കിയതാണ്. ആൺകുട്ടികൾക്ക് പുറമെ പെൺകുട്ടികൾക്കും റസിഡൻഷ്യൽ സ്കൂളിൽ താമസിച്ച് പഠിക്കാനും പരിശീലനം നേടാനുമുള്ള സൗകര്യങ്ങൾ ഉണ്ടാവും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here