ദില്ലി: ‘എന്നെ സസ്പെന്‍ഡ് ചെയ്തോളൂ, പക്ഷേ ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ കാണിക്കണം’ – കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ് എം.പി ഗൌരവ് ഗൊഗോയ്. ബജറ്റ് സമ്മേളനത്തിനിടെ മോശം പെരുമാറ്റം ആരോപിക്കപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഏഴ് എം.പിമാരില്‍ ഒരാളാണ് ഗൊഗോയ്.
നിങ്ങള്‍ക്ക് വോട്ട് ചെയ്ത ആളുകളോട് പ്രതിബദ്ധത കാണിക്കണമെന്നാണ് ഗൊഗോയ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതുകൊണ്ട് ഡല്‍ഹി കലാപം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണം. എണ്ണത്തില്‍ കുറവാണെങ്കിലും തന്‍റെ പാര്‍ട്ടി കരുത്താര്‍ജിക്കുന്നത് ഭാരതാംബയോടുള്ള പ്രതിബദ്ധതയില്‍ നിന്നാണ്. പ്രധാനമന്ത്രി മോദിയില്‍ നിന്ന് നീതി തേടുന്നത് തുടരുമെന്നും എം.പി ട്വീറ്റ് ചെയ്തു.

ഡല്‍ഹി അക്രമത്തെക്കുറിച്ച് അടിയന്തര ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഹോളിക്ക് ശേഷമാകാം ചര്‍ച്ചയെന്നാണ് സ്പീക്കര്‍ അറിയിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുകയുണ്ടായി.
സ്‌പീക്കറുടെ ഇരിപ്പിടത്തിലേക്ക് കടലാസ് കീറി എറിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ബെന്നി ബഹനാന്‍, ടി.എന്‍ പ്രതാപന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരടക്കം 7 എം.പിമാരെയാണ് ഈ സമ്മേളന കാലയളവിലേക്ക് പുറത്താക്കിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക