ആന്ത്രോത്ത്: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും എസ്.എസ്.എഫ് ആന്ത്രോത്ത് സെക്ടർ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു. ആന്ത്രോത്ത് മഹാത്മാ ഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിലെയും ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെയും 90 % വിദ്യാർത്ഥികളും ടെസ്റ്റിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. പരീക്ഷയ്ക്ക് പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും എസ്.എസ്.എഫ് ഭാരവാഹികൾ വിജയാശംസകൾ അറിയിച്ചു. ടെസ്റ്റ് നടത്തുന്നതിന് സഹായിച്ച എം.ജി.എസ്.എസ്.എസ് പ്രിൻസിപ്പൽ ശ്രീ.ജോണി തോമസ്, ജി.എസ്.എസ്.എസ് ഹെഡ്മാസ്റ്റർ ശ്രീ.എൻ.പി.മുഹമ്മദ് ഖാസിം എന്നിവർക്ക് എസ്.എസ്.എഫ് ഭാരവാഹികൾ നന്ദി അറിയിച്ചു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക