ആന്ത്രോത്ത്: ലക്ഷദ്വീപിലെ പ്രമുഖ യുവജന ക്ലബ് ആയ കാരക്കാട് ക്ലബ്ബിന്റെ 50 ആം വാർഷിക ആഘോഷത്തോടാനുബന്ധിച്ച് നടന്ന കാരാ നൈറ്റ് സാംസ്‌കാരിക പരിപാടി വിപുലമായ രീതിയിൽ നടന്നു.
50 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ക്ലബ് പുറത്തിറങ്ങിയ കാരക്കാടിന്റെ മാഗസിൻ കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രകാശനം ചെയ്തിരുന്നു. ഈ മാഗസിന്റെ വിതരണംമാഗസിൻ എടിറ്റർ സലീം കൈതാട് ചടങ്ങിലെ മുഖ്യാതിഥിയായ സിനിമ അഭിനേതാവ് ശ്രീ യാസറിന് കൈമാറി പരിപാടിക്ക് തുടക്കം കുറിച്ചു. പിന്നീട് ലക്ഷദ്വീലെ കായിക താരങ്ങൾക് ദേശീയ അന്തർദേശീയ തലത്തിൽ മെഡൽ സ്വപനം യാഥാർത്ഥ്യമാക്കിയ പരിശീലകൻ ജവാദിനെയും, നാടൻ കലാ രംഗത്തെ സേവനങ്ങൾക്ക് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളായ സൈദ് മുഹമ്മദ് ലാവനക്കൽ, സംഗീത നാടക അമൃത് അവർഡ് നേടിയ മായം പോക്കാടെ അബു സാല എന്നിവരെയും വേദിയിൽ ആദരിച്ചു. കാരാ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾകായുള്ള അവാർഡ് വിതരണവും നടന്നു.
കാരക്കാട് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ഖുറൈഷിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ഗോൾഡൻ ജൂബിലി സെലബറേഷൻ കൾച്ചറൽ കമ്മിറ്റി കൺവീനർ ടി പി ചെറിയകോയാ സ്വാഗതം അറിയിച്ചു. ലക്ഷദ്വീപ് മുൻ എം പി മാരായ മുഹമ്മദ് ഫൈസൽ, ഹംദുള്ള സൈദ്, പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ, കേരളാ നിയമ സഭാ സ്പീകർ എ എൻ ഷംസീർ, ലോക്സഭാ മെമ്പർ ശശി തരൂർ, രാജ്യസഭാ മെമ്പർ ജോൺബൃടാസ് എന്നിവർ വീഡിയോയിലൂടെ ആശംസകൾ അറിയിച്ചു. ഗോൾഡൻ ജൂബിലി സെലബറേഷൻ വൈസ് ചെയർമാൻ ടി പി ഹക്കീം നന്ദി രേഖപ്പെടുത്തി. പിന്നീട് കാരാ ഇംഗ്ലീഷ് സ്കൂൾ കുട്ടികളുടെയും മറ്റ് സ്കൂൾ വിദ്യാർത്ഥികളുടെയും കലാപരിപാടികളും നടന്നു.
രണ്ടാം ദിവസം പുള്ളിപറവ മ്യൂസിക്ക് ബാന്റിന്റെ കീഴിൽ കിൽത്താൻ ദ്വീപിലെ പ്രശസ്ത കലാകാരന്മാരായ ഷഫീഖ് കിൽത്താൻ (സിനിമാ പിന്നണി ഗായകൻ), ഷബീർ കിൽത്താൻ എന്നിവരുടെ സംഗീത സദസും നടന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക