മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം സീസണ് ഇന്ന് തിരിതെളിയും. കുട്ടി ക്രിക്കറ്റിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത് സ്റ്റാര്‍ നെറ്റ്വര്‍ക്കാണ്. നാല് വര്‍ഷത്തേക്കാണ് സ്റ്റാര്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. 16,347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ഐപിഎല്‍ 2018 മുതല്‍ 2022 വരെയുള്ള സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. എന്നാല്‍ ഇക്കുറി ദൂരജര്‍ശനിലും മത്സരം കാണാനാകും.
എന്നാല്‍ എല്ലാ മത്സരവും ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്‌തേക്കില്ല. സെമി ഫൈനല്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, ഫൈനല്‍ എന്നീ മത്സരങ്ങളാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുക. സ്റ്റാര്‍ നെറ്റ്വര്‍ക്കുമായി ലാഭത്തിന്റെ 50 ശതമാനം ഷെയര്‍ ചെയ്യാമെന്ന നിബന്ധനയിലാണ്് ദൂരദര്‍ശനില്‍ മത്സരം സംപ്രേക്ഷണം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക