മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ കണ്ണും മനസ്സും ഇനി ഇന്ത്യയിലേക്ക്. ലോകത്തിലെ ഏറ്റവും ജനകീയമായ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിന് ഇന്ന് മുംബൈ വാങ്കടെ സ്റ്റേഡിയത്തിൽ കൊടിയുയരും. ഇന്ത്യയിലെ പത്ത് നഗരങ്ങളിലെ പച്ചപ്പട്ട് വിരിച്ച മൈതാനങ്ങളിൽ അടുത്ത രണ്ട് മാസം ക്രിക്കറ്റിന്റെ ആവേശം വാനോളമുയരും. ഓരോ സീസണിലും കാണികളുടെ പ്രതീക്ഷകൾക്കനുസരിച്ച് മിന്നുന്ന പ്രകടനം കാഴ്ച വെച്ച അവരുടെ ഇഷ്ട ടീമുകൾ ഇക്കുറിയും പതിവ് പോലെ അവരെ ആവേശം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കാം. വിലക്കിന് ശേഷം ചെന്നൈയും രാജസ്ഥാനും കൂടി മടങ്ങിയെത്തുന്നതോടെ കളി കൂടുതൽ ആവേശകരമാകും. ഇന്ന് മുംബൈ വാങ്കടെ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും. അടുത്ത മാസം 27-ന് നടക്കുന്ന ഫൈനൽ മത്സരവും വാങ്കടെ സ്റ്റേഡിയത്തിലാണ് നടക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക