തിരുവനന്തപുരം: കരുണാ മെഡിക്കൽ കോളേജ് പ്രവേശനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പു വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ ഗവർണർക്ക് കത്ത് നൽകി. സുപ്രീം കോടതി തടഞ്ഞ ഓർഡിനൻസ് അതേപടി ബില്ലാക്കുകയാണ് നിയമസഭ ചെയ്തതെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയോടെ പാസാക്കിയ ബില്ലിനെതിരെ സുധീരൻ കത്ത് നൽകിയത് കോൺഗ്രസിനെ വെട്ടിലാക്കി. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നടത്തിയത് നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടല്ല. അത് കോടതി കണ്ടെത്തിയതാണ്. അദ്ദേഹം കത്തിൽ പറയുന്നു. മുൻ നിയമസഭ സ്പീക്കർ എന്ന നിലയ്ക്കാണ് സുധീരന്റെ കത്ത്.
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക