കൊച്ചി: ലക്ഷദ്വീപിന്റെ വിവര സാങ്കേതിക രംഗത്തെ വിപ്ലവകരമായ പുരോഗതിയിലേക്ക് നയിക്കാവുന്ന സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കാബ്ലിങ്ങ് പദ്ധതിയുടെ പ്രായോഗിക പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ദ്വീപ് തലങ്ങളിൽ പുരോഗമിക്കുന്നു.
ടെലി കമ്മ്യൂണിക്കേഷൻ കൺസൽറ്റന്റ് ഇന്ത്യാ ലിമിറ്റഡ് (ടി.സി.ഐ.എൽ) ആണ് പദ്ധതിയുടെ പ്രവർത്തന ചുമതല വഹിക്കുന്നത്. പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ടി.സി.ഐ.എൽ നിയോഗിച്ച പ്രതിനിധികളുടെ ദ്വീപുതല സന്ദർശനം അന്തിമ ഘട്ടത്തിലാണ്. 11 ദ്വീപുകളാണ് വിഷയവുമായി ബന്ധപ്പെട്ട് പഠന വിധേയമായത്. പ്രധാനമായും ഒപ്റ്റിക്കൽ ഫൈബർ കാബിളിന്റെ സഞ്ചാര പാത, അവയുടെ ആഴം, കൂടാതെ ദ്വീപുകളിലേക്കുള്ള കവാടപാത നിർണ്ണയിക്കുക തുടങ്ങിയ പഠനങ്ങളാണ്പുരോഗമിക്കുന്നത്.
ലക്ഷദ്വീപ് ഐ.ടി വകുപ്പിന്റെയും ബി.എസ്.എൻ.എല്ലിന്റെയും സഹായ സഹകരണത്തോടെയാണ് ടി.സി.ഐ.എൽ ലക്ഷദ്വീപിലെ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പൂത്തീകരിച്ച പഠന റിപ്പോർട്ട് അടിയന്തിര പ്രാധാന്യത്തോടെ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
www.dweepmalayali.com
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക