പ്രഫുല്‍ പട്ടേല്‍ ഫിഫ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു ; ഇന്ത്യയ്ക്ക് ഇത് ചരിത്ര നേട്ടം

0
585

ക്വാലാലംപുർ: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഫിഫയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഫുൽ പട്ടേൽ.

46 അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ 38 വോട്ടുകൾ നേടിയാണ് പ്രഫുൽ പട്ടേൽ ഫിഫ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
എട്ടു സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. ക്വാലാലംപുരിൽ നടന്ന 29-മത് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്. 2019 മുതൽ 2023 വരെ നാലു വർഷമാണ് ഇദ്ദേഹത്തിന്റെ കാലാവധി.
ഇന്ത്യൻ ഫുട്ബോളിലെ നാഴിക്കല്ലാണ് പ്രഫുൽ പട്ടേലിന്റെ വിജയമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് സുബ്രത ദത്ത പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വ മികവ് ഇന്ത്യൻ ഫുട്ബോളിനും ഏഷ്യൻ ഫുട്ബോളിനും നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here