ലക്ഷദ്വീപിലെത്തി മത്സ്യബന്ധനം നടത്തി ജയിലിലായ എട്ടുപേര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

0
214
Photo Source- cntraveler

കൊച്ചി: ലക്ഷദ്വീപിലെത്തി മത്സ്യബന്ധനം നടത്തി ജയിലിലായ എട്ടുപേര്‍ക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ദ്വീപ് ടെറിട്ടറിയില്‍ സന്ദര്‍ശകര്‍ മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇതറിയാതെ മീന്‍ പിടിച്ച തമിഴ്നാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.

Advertisement

ലക്ഷദ്വീപില്‍ സന്ദര്‍ശകരായെത്തുന്നവര്‍ക്ക് മുന്‍കൂട്ടി അനുമതിയില്ലാതെ മീന്‍ പിടിക്കാന്‍ അനുവാദമില്ലെന്നിരിക്കെ 7 തമിഴ്നാട് സ്വദേശികളും ഒരു മലയാളിയുമാണ് അറസ്റ്റിലായത്. കവരത്തി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവര്‍ക്തെതിരെ കേസെടുത്തത്. ലക്ഷദ്വീപിലെ പക്ഷി സങ്കേതത്തോട് ചേര്‍ന്നുള്ള സംരക്ഷിത സ്ഥലത്ത് നിന്നാണ് ഇവര്‍ മീന്‍ പിടിച്ചതെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നിലപാട്. ലക്ഷദ്വീപില്‍ എത്തുന്നവര്‍ അവിടെ നിന്നും മീന്‍ പണം കൊടുത്ത് വാങ്ങുന്നതിന് മാത്രമേ നിമയപരമായി അനുമതിയുള്ളുവെന്നിരിക്കെയാണ് സന്ദര്‍ശകരുമായെത്തി മത്സ്യബന്ധനം നടത്തിയതെന്നായിരുന്നു കേസ്.

Advertisement

നിരപരാധികളാണെന്ന ഹരജിക്കാരുടെ വാദം കണക്കിലെടുത്ത് കര്‍ശന ഉപാധികളോടെ ജസ്റ്റിസ് പി ഗോപിനാഥ് ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടായി നല്‍ണം. ദ്വീപിലുള്ള ആളുകളുടെ ജാമ്യം വേണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ കവരത്തിയിലെത്തണം. വിചാരണ തീരും വരെ ഇവര്‍ ഉപയോഗിച്ച് ബോട്ട് വിട്ട് നല്‍കേണ്ടതില്ല. ഇവര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ കവരത്തി റെയ്ഞ്ച് ഓഫീസര്‍ക്ക് ബന്ധപ്പെട്ട കോടതിയില്‍ ജാമ്യം റദ്ദാക്കാന്‍ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.

കടപ്പാട്: MediaOne


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here