ബംഗാളികൾ നാട്ടിലെത്തി, പ്രവാസികൾ കേരളത്തിലും. ലോക്ക്ഡൗണിൽ വൻകരയിൽ കുടുങ്ങിയ ദ്വീപുകാർക്ക് മാത്രം നിരാശ.

1
845

കോഴിക്കോട്: ലോക്ക്ഡൗൺ മൂലം കേരളത്തിലെ വിവിധ ജില്ലകളിൽ കുടുങ്ങിയ ബംഗാളികൾ ഉൾപ്പെടെ അതിഥി തൊഴിലാളികളെ അവരവരുടെ നാടുകളിൽ എത്തിക്കാൻ കേരളത്തിൽ നിന്നും സ്പെഷ്യൽ ട്രൈനുകൾ സർവ്വീസ് ആരംഭിച്ചിട്ട് ദിവസങ്ങളായി. കൂടുതൽ ട്രൈൻ സർവ്വീസുകൾ വേണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അതിഥി തൊഴിലാളികൾ പ്രതീക്ഷയിലാണ്. കൊറോണ വൈറസ് ഏറെ പടരുന്ന ഗർഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രവാസികൾ കൊച്ചി കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിക്കയിഞ്ഞു. നാല് വിമാനങ്ങളിലായാണ് ഇന്ന് പ്രവാസികൾ എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ തുടരും. ഗൾഫ് നാടുകളിലേക്ക് പറക്കാൻ കൊച്ചി വിമാനത്താവളത്തിൽ കൂടുതൽ വിമാനങ്ങൾ സർവ്വസജ്ജമായി കാത്തിരിക്കുകയാണ്. ഓരോ രാഷ്ട്രങ്ങളുടെയും അനുമതി ലഭിക്കുന്നതോടെ അതാത് രാഷ്ട്രങ്ങളിലെ പ്രവാസികളെ മടക്കി കൊണ്ടുവരാൻ വിമാനങ്ങൾ പറക്കും.

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ കേരളക്കാർ പ്രത്യേക ബസുകളിൽ എത്തുന്നതും ആരംഭിച്ചു കഴിഞ്ഞു. ആശയക്കുഴപ്പം മൂലം ആദ്യം എത്തിയവരിൽ പലരും വീടുകളിലാണ് ക്വാറന്റൈൻ ചെയ്യുന്നത്. ഇവരെ പ്രത്യേകം സജ്ജമാക്കിയ ക്വാറന്റൈൻ സെന്ററുകളിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചുവരികയാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കേരളം കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരുടെ വീടുകളിൽ എത്തിക്കുന്നു, രാജ്യത്തിനകത്തും പുറത്തും കുടുങ്ങിയ കേരളക്കാരെ തിരിച്ചും കൊണ്ടുവരുന്നു. എന്നാൽ വൻകരയിൽ കുടുങ്ങിയ ദ്വീപുകാർക്ക് എന്ന് നാട്ടിൽ എത്താൻ കഴിയും എന്ന കാര്യത്തിൽ ഒരു ഉറപ്പും നൽകാൻ ഇതുവരെ ലക്ഷദ്വീപ് ഭരണകൂടം തയ്യാറായിട്ടില്ല. മംഗലാപുരത്തും കോഴിക്കോട്ടും കേരളത്തിലെ മറ്റു ജില്ലകളിലുമായി നിരവധി ദ്വീപുകാരാണ് കുടുങ്ങിക്കിടക്കുന്നത്. അവരെ നാട്ടിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി നടത്തുന്ന കൊവിഡ് ടെസ്റ്റ് മംഗലാപുരത്തും കോഴിക്കോട്ടുമായി ഉടൻ ആരംഭിക്കും എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പല രാഷ്ട്രീയ നേതാക്കളും പോസ്റ്റുകൾ ഇടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ കാര്യമായ പുരോഗമനം ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്ന പലരേയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കൃത്യമായി എന്ന് ടെസ്റ്റ് ആരംഭിക്കും, എന്ന് കപ്പൽ സർവ്വീസ് ഉണ്ടാവും എന്ന് ആരും തന്നെ ഉറപ്പു പറയുന്നില്ല എന്ന് മംഗലാപുരത്ത് കുടുങ്ങിയവർ പറയുന്നു.

നേരത്തെ കൊച്ചിയിൽ നിന്നും രോഗികളെ കൊണ്ടുപോയ കപ്പലിൽ കോഴിക്കോട് ഉണ്ടായിരുന്ന ചിരലെ സർക്കാർ ഒരുക്കിയ വണ്ടിയിൽ കൊച്ചിയിൽ എത്തിച്ച് ടെസ്റ്റിന് വിധേയമാക്കി നാട്ടിൽ എത്തിച്ചിരുന്നു. എന്നാൽ കോഴിക്കോട് നിന്നും കൊച്ചിയിൽ എത്തിച്ചത് ചില ഉന്നതരുടെ വേണ്ടപ്പെട്ടവരെ മാത്രമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. രോഗികളല്ലാത്ത പലരും നാട്ടിൽ എത്തിയപ്പോൾ വളരെ പ്രായമായ രോഗികൾ വരെ കോഴിക്കോട് ജില്ലയിൽ പല ഭാഗങ്ങളിലായി ബാക്കിയാണ്.

അടുത്ത ബാച്ചിൽ പോവാനുള്ളവരുടെ കൊവിഡ് ടെസ്റ്റ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. അൻപതോളം പേരാണ് ഇന്ന് ടെസ്റ്റിന് വിധേയമായത്. കൂടുതൽ പേരുടെ ടെസ്റ്റുകൾ വരും ദിവസങ്ങളിലും തുടരും. എന്നാൽ ഇവരെ നാട്ടിൽ എത്തിക്കുന്നതിനുള്ള കപ്പൽ പ്രോഗ്രാം ഒന്നും ഇതുവരെ വന്നിട്ടില്ല.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

1 COMMENT

  1. Kozhikode vannittu 2month aye no reply Lakshsdweep government. No ship program Avarke avasheyam ullavaray mathram konde poyi. Appo kondupokum anne areyella appo nokiyalum koraray registration add mathram… Plz reply Lakshadweep government. We are Islanders.

LEAVE A REPLY

Please enter your comment!
Please enter your name here