കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു; അദ്ധ്യാപകനെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. സൈബർ ഇടത്തിൽ പ്രധിഷേധം ശക്തം

0
980

കവരത്തി: കോവിഡ് മാനദണ്ഡങ്ങളിൽ ഭരണകൂടം മാറ്റം വരുത്തിയത്തിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിൽ അദ്ധ്യാപകനെതിരെ കാരണം കാണിക്കൽ നോട്ടീസ്. കടമത്ത് ദ്വീപ് സ്വദേശിയായ പ്രൈമറി സ്കൂൾ അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ മുഹമ്മദ് ഖാസിമിനോടാന് അഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് മേധാവി ടി കാസിം നോട്ടീസ് നൽകിയിരിക്കുന്നത്. ഒരു ഗവർമെന്റ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പരിപൂർണ്ണ സത്യസന്ധത പാലിക്കാനും ഗവർമെന്റ് നയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും കടപ്പെട്ടിരിക്കുന്നുവെന്ന് നോട്ടീസിൽ അദ്ദേഹത്തെ അറിയിക്കുന്നുണ്ട്.

അതേസമയം അഭിപ്രായസ്വാതന്ത്ര്യത്തിന് അദ്ധ്യാപകൻ മുഹമ്മദ് ഖാസിമിന് പിന്തുണയേകി വ്യക്തികളും സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. നോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ, നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ, ഇന്ത്യൻ യൂത്ത് കോൺഗ്രസ് തുടങ്ങി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here