എട്ടാമതും പെരുന്നാൾ കിറ്റ്‌ വിതരണം ചെയ്ത് പുറാക്കാരാ ലക്കി ബ്രദേഴ്സ് ക്ലബ്ബ്.

0
448

അമിനി: പുറാക്കാരാ ലക്കി ബ്രദേഴ്സ്‌ ക്ലബ്ബിന്റെ ആതുര സേവന വിഭാഗമായ PLBC RELIEF CELL ന്റെ അഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ്‌ വിതരണം സംഘടിപ്പിച്ചു. വിതരണോത്ഘാടനം നോർത്ത്‌ ഡപ്പ്യൂട്ടി കളക്റ്റർ കം സി.എ.ഓ ശ്രീ.ഹിമാൻഷു യാദവ്‌ ഉത്ഘാടനം ചെയ്തു.

കഴിഞ്ഞ 7 വർഷങ്ങളോളമായി അമിനി ദ്വീപിലെ സാമ്പത്തികമായി പിന്നോക്കാം നിൽക്കുന്ന 40 കുടുംബങ്ങൾക്ക്‌ പെരുന്നാൾ ദിവസം വിഭവസമൃദ്ധമായ സദ്യ ഒരുക്കുവാൻ ആവശ്യമായ മുന്തിയ ഇനം അരി, തക്കാളി, സവാള, മൈദ, വെളിച്ചെണ്ണ വിവിധയിനം മാസാലകൾ, നെയ്യ്‌, വെളിച്ചെണ്ണ, അച്ചാർ, പപ്പടം,അണ്ടിപ്പരിപ്പ്‌, മുന്തിരി തുടങ്ങി വിവിധങ്ങളായ പല വ്യഞ്ചനങ്ങൾ അടങ്ങുന്ന കിറ്റാണ് നൽകി വരുന്നത്‌.

1985ൽ സാമൂഹ്യ പ്രവർത്തനമാരംഭിച്ച PLBCയുടെ കീഴിൽ 2014 ലാണു സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ PLBC RELIEF CELL തുടങ്ങിയത്‌. ഈ സംരംഭത്തിന്റെ കീഴിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ചികിത്സാ ചിലവ്‌, വൻ കരയിലോട്ട്‌ എവാക്വേഷൻ ചെയ്യുന്ന രോഗിക്ക്‌ സൗജന്യ ഹെലിക്കോപ്റ്റർ ടിക്കറ്റ്‌, പ്രകൃതി ദുരന്തത്തിൽ കേടുപാട്‌ സംഭവിക്കുന്ന വീടുകൾക്ക്‌ സാമ്പത്തിക സഹായം നൽകുക വഴി ലക്ഷക്കണക്കിനു രൂപയോളം ചിലവഴിക്കുകയും ഇത്‌ ഇന്നും കൃത്യമായി മുടങ്ങാതെ തുടർന്ന് വരികയും ചെയ്യുന്നു. അമിനി ആശുപത്രിയിലേക്ക്‌ Water Purifier, ആധുനിക രീതിയിലുള്ള Operation Theatre Bed, ബിത്രാ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിലേക്ക് Patient Observation Bed‌ എന്നിവയും സംഭാവന ചെയ്തിട്ടുണ്ട്‌. നമ്മുടെ അയൽ സംസ്ഥാനമായ കേരളത്തിനു ഓഖി പ്രകൃതി ദുരന്ത വേളയിൽ കേരളാ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക്‌ 25000 രൂപ സംഭാവന ചെയ്യുക വഴി അങ്ങനെ ചെയ്യുന്ന ലക്ഷദ്വീപിലെ ആദ്യ സന്നദ്ധ സംഘടനയായി PLBC മാറി.

PLBC RELIEF CELL കൂടാതെ ഇന്ന് പുറാക്കരാ ലക്കി ബ്രദേഴ്സ്‌ ക്ലബ്ബിന്റെ കീഴിൽ വിഭിന്ന ശേഷിക്കാരായ പൗരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രത്യേക വിഭാഗമായ PLBC FORUM FOR DIFFERENTLY ABLED PERSONS സ്തുത്യർഹമായ സേവനങ്ങൾ നടത്തി വരുന്നു.

24 X 7 രക്തദാനത്തിനു സജ്ജരായ വളണ്ടിയർ മാരും അവരെ കോർഡിനേറ്റ്‌ ചെയ്യുന്നതിനു വേണ്ടിയുള്ള പ്രത്യേക വിഭാഗമായ PLBC BLOOD DONATION CELL എന്ന സംരഭവും വളരെ വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here