രണ്ട് ചേരിയിൽ നിൽക്കുന്ന കണ്ണുകളിൽ അവരുടെ നേതാക്കളാവും മഹത്വ തരമാവുക. എന്നാൽ പ്രവർത്തന മികവിന്റെ കാര്യത്തിൽ ആർക്കാണ് മികവ്. രാഷ്ട്രീയ നേതാവ് എന്ന നിലക്ക് ജനങ്ങളുമായിട്ടുള്ള ഇടപെടൽ ഒരു മുഖ്യ ഘടകമാണല്ലോ ? അക്കാര്യത്തിൽ ഫൈസൽ സാഹിബിനാണ് മുൻതൂക്കം. സഈദ് സാഹിബിന്റെ ഇടപെടലുകൾ ഓർത്ത് പോവും അദ്ദേഹത്തിന്റെ ജനസമ്പർക്കം കണ്ടാൽ. ഡോ. കെ.കെ.മുഹമ്മദ് കോയാ സാഹിബ് ഒരിക്കൽ എന്നോട് പറഞ്ഞു. ആളുകളെ കണ്ടാൽ സംസാരിക്കണമെന്നൊക്കെ തോന്നും, പക്ഷെ ഞാൻ മിണ്ടാതെ നടന്ന് പോയിക്കളയുമെന്ന്. ഇത് ഹംദുള്ള സാഹിബിൽ വളരെ പ്രകടമായി കാണുന്നു. നല്ല പരിചയമുള്ളയാളെ പോലും കണ്ടാൽ സംസാരിക്കാതെ നടന്നു പോയിക്കളയും. ലക്ഷദ്വീപിലെ ജനങ്ങൾ പ്രവർത്തനക്ഷമതയെക്കാളും ഒരു വ്യക്തിയിലെ സ്വഭാവം നോക്കിയാണ് ഇടത്തട്ടിലുള്ളവർ വോട്ട് ചെയ്യുക. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ സൗമ്യശീലരായവർ ജയിച്ചു കേറുന്നത് സർവ സാധാരണമാണ്.
എന്നാൽ നമ്മുടെ ഇന്നത്തെ സമകാലീന ചുറ്റുപാടിൽ ദീർഗ വീക്ഷണവും ജനന്മയും ലക്ഷ്യം വെക്കുന്നവരാണ് ഇവരെങ്കിൽ എല്ലാ രാഷ്ട്രീയവും മാറ്റി വെച്ച് ഒന്നിച്ച് ഈ പ്രതിസന്ധിയെ മറികടക്കുമായിരുന്നു. ഹംദുള്ളാ സാഹിബിന് ഡൽഹിയിലുള്ള പിടിപാടിൽ എം.പി.യായ കാലത്ത് നന്നായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഫൈസൽ സാഹിബിന്റെ പാർലിമെന്റ് പ്രകടനം പ്രശംസനീയമാണ്.

പട്ടേലിനെതിരെ ഹംദുള്ളയും ടീമും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നവിതം ഒരു പ്രവൃത്തിയും ചെയ്തില്ല എന്നുതന്നെ പറയാം. അലി അക്ബറിന്റെ സമര ചുവടുവെപ്പുകളും മറ്റും തള്ളിക്കളയുന്നില്ല. എന്നാൽ ഒരു ഇറങ്ങിപ്പോക്ക് കൊണ്ട് അക്കാര്യത്തിൽ ഒരു ചുവട് മുന്നിൽ ഫൈസലും ടീമും തന്നെയാണ്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയെങ്കിലും ഒരു നീക്കം നടത്താൻപോലും അശക്തനാണ് എൽ.ടി.സി.സി. പ്രസിഡന്റ് ഹംദുള്ളാ സഈദ്. കോൺഗ്രസ് പലപ്പോയും പക്വതയുള്ള തീരുമാനങ്ങൾ കൊണ്ടും നീക്കുപോക്കുകൾ കൊണ്ടും ദ്വീപു ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ആ പാരമ്പര്യം കളഞ്ഞ് കുളിക്കുകയാണ് നിലവിലെ പ്രസിഡന്റ്.
ഒരിറങ്ങിപ്പോക്കും മന്ത്രിയിൽ നിന്നുള്ള അറിഞ്ഞില്ല എന്ന കത്തും സുപ്രിം കോടതി വിധിയുമാണ് നമ്മുടെ ക്രഡിറ്റിൽ ഉള്ളത്. എതിർപക്ഷം ഭീകരരൂപിയായി തന്നെ ഇപ്പോഴും നമ്മളെ പരിക്കേൽപ്പിച്ച് കൊണ്ടിരിക്കുന്നു. അണികൾ രണ്ട് നേതാക്കളുടെ നെഗറ്റീവുകളെ പോലും ന്യായീകരിച്ച് ആശ്വാസം കണ്ടെത്താനുള്ള പാഴ്ശ്രമങ്ങൾ സോഷ്യൽ മീഡിയാ ഫ്ലാറ്റ്ഫോമുകളിൽ കാണുമ്പോൾ മനസ് നോവുന്നു. നമ്മുടെ യതാർത്ഥ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ ഇവർക്കെങ്ങിനെയാവുന്നു.
മൂത്തോനും ഇളയാേനും നിങ്ങളുടെ സ്വാർത്ഥ രാഷ്ട്രീയത്തിലുപരി ഞങ്ങൾ സാധാരണക്കാരുടെ മനസിലെ വേദന കൂടി ഉൾക്കൊള്ളണം. ഇത് ഒരുപാട് സാധാരണ ദ്വീപുകാരുടെ അഭ്യർത്ഥന മാനിച്ച് പോസ്റ്റ് ചെയ്യുന്ന കുറിപ്പാണ്.
-ഇസ്മത്ത് ഹുസൈൻ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക