210 കിലോ ഭാരമുള്ള ആള്‍ക്കുരങ്ങിന് നിരന്തരമായ മൂക്കൊലിപ്പ്; ഗൊറില്ല മകോകൂവിനെ സിടി സ്‌കാനിങ്ങിനായി ആശുപത്രിയിലെത്തിച്ചത് ഹെലിക്കോപ്റ്ററില്‍

0
230

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗ് മൃഗശാലാ അന്തേവാസിയായ ഗൊറില്ല മകോകൂവ് എന്ന ആള്‍ക്കുരങ്ങിന് മേയ് മുതല്‍ നിരന്തരമായ മൂക്കൊലിപ്പായിരുന്നു. ഇതേത്തുടര്‍ന്നാണ് മുപ്പത്തഞ്ചുവയസ്സുള്ള മകോകൂവിനെ വിശദമായി പരിശോധിക്കാന്‍ മൃഗശാല അധികൃതര്‍ തീരുമാനിച്ചത്.

210 കിലോ ഭാരമുള്ള ഈ ആള്‍ക്കുരങ്ങിനെ ഹെലിക്കോപ്റ്ററിലാണ് 64 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. കാരണം അത്രയും ഭാരം താങ്ങാന്‍ ശേഷിയുള്ള സ്‌കാനര്‍ ഈ ആശുപത്രിയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രിട്ടോറിയയിലെ ഓണ്‍ഡെര്‍സ്റ്റെപൂര്‍ട്ട് വെറ്ററിനറി അക്കാദമിക് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മകോകൂവിനെ സി ടി സ്‌കാന്‍ ചെയ്തത്. മൂക്കിലെ ദശവളര്‍ച്ചയാണ് രോഗകാരണമെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി. സ്‌കാനിങ്ങിന് ശേഷം മയങ്ങിയ മാകോകൂനെ സ്‌ട്രെച്ചറില്‍ നിന്ന് ഉയര്‍ത്താന്‍ അഞ്ചിലധികം ആളുകള്‍ വേണ്ടിവന്നു.

ശാരീരിക പരിശോധന, വിപുലമായ രക്ത പരിശോധന, റേഡിയോഗ്രാഫി, ഇലക്‌ട്രോകാര്‍ഡിയോഗ്രാം, കാര്‍ഡിയാക് അള്‍ട്രാസൗണ്ട്, നേത്രപരിശോധന, ഡെന്റല്‍ പരിശോധന, റിനോസ്‌കോപ്പി, രക്തസമ്മര്‍ദ്ദ വിശകലനം തുടങ്ങി ആരോഗ്യ പരിശോധനകളും നടത്തി.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here