ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകാനിരിക്കുന്നതേയുള്ളൂ എന്ന് മുന്നറിയിപ്പ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രോഗനിരക്ക് ഇനിയും അടയാളപ്പെടുത്തിയിട്ടില്ലെന്നും രോഗവ്യാപനതോത് വര്‍ധിക്കാന്‍ പോകുന്നതേയുള്ളൂ എന്നും എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ‌്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ഡയറക്‌ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ പറഞ്ഞു. ഇന്ത്യ ടുഡെയിലെ പ്രത്യേക പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും ഡോ.ഗുലേരിയ പറഞ്ഞു.

“ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്‌ത കാലയളവിലാകും കോവിഡ് വ്യാപനം രൂക്ഷമാകുക. രാജ്യത്ത് നടപ്പിലാക്കിയ സമ്ബൂര്‍ണ അടച്ചുപൂട്ടല്‍ വിജയകരമായിരുന്നു. പക്ഷേ, രോഗികളുടെ എണ്ണം കുറയ്‌ക്കാന്‍ സാധിച്ചില്ല. രോഗവ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്താന്‍ പോകുന്നതേയുള്ളൂ. രാജ്യത്തെ ജനസംഖ്യ അനുസരിച്ച് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്ന് നമുക്ക് നേരത്തെ തന്നെ ഉറപ്പായിരുന്നു. നമ്മള്‍ ഇത് പ്രതീക്ഷിച്ചതാണ്. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയിലെ ജനസംഖ്യ വളരെ കൂടുതലാണ്. എന്നാല്‍, നമുക്ക് മരണനിരക്ക് കുറയ്‌ക്കാന്‍ സാധിച്ചു. ഡല്‍ഹിയിലും മുംബെെയിലും സാമൂഹ്യവ്യാപനം നടന്നിട്ടുണ്ട്.” ഡോ.രണ്‍ദീപ് ഗുലേരിയ പറഞ്ഞു.
അതേസമയം, രാജ്യത്ത് അതിവേഗമാണ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,971 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകേ കോവിഡ് ബാധിതരുടെ എണ്ണം 2,46,628 ആയി ഉയര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ള അഞ്ചാമത്തെ രാജ്യം ഇന്ത്യയെന്ന് ജോണ്‍ ഹോപ്‌കിന്‍സ് സര്‍വകലാശാലയുടെ കോവിഡ് ട്രാക്കറില്‍ നിന്നുള്ള കണക്കുകള്‍. ഇതോടെ രോഗികളുടെ എണ്ണത്തില്‍ സ്‌പെയിനിനെ ഇന്ത്യ മറികടന്നതായും ജോണ്‍ ഹോപ്‌കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വകലാശാലയുടെ കണക്ക് പ്രകാരം സ്‌പെയിനില്‍ 2,41,310 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാല് ദിവസം ഇന്ത്യയില്‍ രോഗികളുടെ എണ്ണം 9,000 കടന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 287 ആണ്. ആകെ മരണസംഖ്യ 9,971 ആയി.

ആഗോളതലത്തില്‍ കോവിഡ് മരണസംഖ്യ കുതിച്ചുയരുന്നു. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണവും അതിവേഗം ഉയരുന്നു. വേള്‍ഡോ മീറ്റര്‍ കണക്കുപ്രകാരം 4,01,607 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുന്നു. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക